print edition വനം- മന്ത്രിയുടെ ഓഫീസിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി; സിജുമോൻ ഫ്രാൻസിസിന്റെ നിയമനത്തിൽ പ്രതിഷേധം

തിരുവനന്തപുരം: വനം- മന്ത്രിയുടെ ഓഫീസിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച സിജുമോൻ ഫ്രാൻസിസിനെതിരെ ശക്തമായ പ്രതിഷേധം. വനം- –വന്യജീവി വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധനായ വ്യക്തിയെ നിർണായക പദവിയിൽ നിയമിച്ച നടപടിക്കെതിരെ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും കർഷകരുടെയും പരിസ്ഥിതി സംഘടനകളുടെയും കൂട്ടായ്‌മ കോഎക്സിസ്റ്റൻസ് കലക്ടീവ് കേരള രംഗത്തെത്തി.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സിജുമോനെ പുറത്താക്കണമെന്ന് വീണ മരത്തൂർ (കോ എക്സിസ്റ്റൻസ് കലക്‌ടീവ് കേരള കോർഡിനേറ്റർ), എൻ ബാദുഷ (വയനാട് പ്രകൃതി സംരക്ഷണ സമിതി), എം എൻ ജയചന്ദ്രൻ (എസ്‌പിസിഎ ഇടുക്കി), അഡ്വ. സന്തോഷ് (അനക് ട്രസ്റ്റ്), ടി വി രാജൻ (പശ്ചിമഘട്ട സംരക്ഷണ സമിതി), എം രമിത്ത് (സഹ്യാദ്രി പരിസ്ഥിതി കൂട്ടായ്മ) എന്നിവർ ആവശ്യപ്പെട്ടു.










0 comments