Deshabhimani

3 ദിവസം മുൻപ് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവ് ആൾത്താമസമില്ലാത്ത വീട്ടിൽ മരിച്ചനിലയിൽ

youth deadbody found

ഫൈസൽ

വെബ് ഡെസ്ക്

Published on Nov 25, 2026, 08:39 AM | 1 min read

പള്ളിക്കൽ: മൂന്നു ദിവസം മുൻപ് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ കിളിമാനൂർ കാട്ടുപുതുശ്ശേരി തോളൂർ വീട്ടിൽ ഫൈസൽ (26) ആണ് മരിച്ചത്. പള്ളിക്കൽ ബസാറിനടുത്ത് ആൾത്താമസമില്ലാതെ കിടന്ന ആരക്കോട്ട് പുൽപ്പറമ്പിലുള്ള വീട്ടിലാണ് ഫൈസലിന്റെ മൃതദേഹം കണ്ടെത്തിയത്. ജോലിക്കെന്ന് പറഞ്ഞ് മൂന്നു ദിവസം മുൻപാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.


പെയിന്റിങ് തൊഴിലാളിയാണ് ഫൈസൽ. തുടർന്ന് ഇയാളെ കാണാനില്ലെന്നു കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പള്ളിക്കലിലെ ആളൊഴിഞ്ഞ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്.


ഈ സമയം വീട്ടിലുണ്ടായിരുന്ന വീട്ടുടമസ്ഥരിൽ ഒരാളായ മുഹമ്മദ് ഷാബിൽ (29), കൊല്ലം മൈനാഗപ്പള്ളി സ്വദേശി മുഹമ്മദ് അഫ്‌സൽ (30) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. ആൾതാമസമില്ലാതെ കിടന്ന വീട് മയക്കുമരുന്ന് വിൽപനക്കാരുടെ താവളമായിരുന്നുവെന്നാണ് വിവരം. മയക്കുമരുന്നിന്റെ അമിത ഉപയോ​ഗമാകാം ഫൈസലിന്റെ മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home