Deshabhimani

സലാല സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് ഭക്ഷ്യമേള വൻവിജയം; ആയിരങ്ങൾ പങ്കെടുത്തു

Salalah.jpg
വെബ് ഡെസ്ക്

Published on Nov 25, 2026, 09:26 AM | 1 min read

സലാല: സലാല സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വാർഷികമായി സംഘടിപ്പിക്കുന്ന ഭക്ഷ്യമേള ഇത്തവണയും വൻ ജനപങ്കാളിത്തത്തോടെ അവിസ്മരണീയമായി സമാപിച്ചു. നവംബർ 20 വെള്ളിയാഴ്ച ദാരീസിലെ ക്രിസ്ത്യൻ സ്ക്വയർ പള്ളി അങ്കണത്തിൽ നടന്ന മേളയിൽ ആയിരക്കണക്കിന് ആളുകളാണ് വിവിധ ഭക്ഷണവിഭവങ്ങളും കലാപരിപാടികളും ആസ്വദിക്കാനായി എത്തിയത്.


ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തനതായ വിഭവങ്ങൾക്കൊപ്പം ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ പരമ്പരാഗത രുചിക്കൂട്ടുകളും മേളയ്ക്ക് കൂടുതൽ ആകർഷകത്വം നൽകി. വൈവിധ്യമാർന്ന വിഭവങ്ങളും കലാസന്ധ്യയും ഒത്തുചേർന്നതോടെ ഭക്ഷ്യമേള സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും വേദിയായി മാറി.


പരിപാടിയുടെ സുഗമമായ നടത്തിപ്പിന് പിന്നിൽ സലാലയിലെ വിവിധ സംഘടനാ ഭാരവാഹികൾ, നേതാക്കൾ, പ്രവർത്തകർ, സ്പോൺസർമാർ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമവും സഹകരണവുമാണുള്ളതെന്ന് സംഘാടകരായ സണ്ണി ജേക്കബ്, കുമാരദാസ്, ഈപ്പൻ പനിക്കൽ എന്നിവർ അറിയിച്ചു.


ഏവരുടെയും പിന്തുണയാണ് ഭക്ഷമേളയെ ഇത്രയധികം വിജയകരമാക്കിയതെന്നും വരും വർഷങ്ങളിൽ കൂടുതൽ പുതുമകളോടെയും വൈവിധ്യങ്ങളോടെയും പരിപാടി സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.


ഭക്ഷമേളയുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തി. ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ ഭക്ഷ്യമേള സമാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home