Deshabhimani

റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ മലയാളിയും

ras al khaimah bus accident

സങ്കീർത്ത സുരേഷ്

വെബ് ഡെസ്ക്

Published on Nov 25, 2026, 09:38 AM | 1 min read

റാസൽഖൈമ: റാസൽഖൈമ ബസപകടത്തിൽ മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ദുബൈയിൽ ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26), ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ (31) എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. അപകടത്തിൽ കൂടുതൽ മലയാളികൾ മരിച്ചതായാണ് വിവരം. അപകടത്തിൽ മരിച്ച 13 പേരെയും തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. പരിക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടു. വിസ മാറ്റത്തിനായി ഒമാനിലെത്തി തിരികെ യുഎഇയിലേക്ക് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്.


ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമയുടെ തെക്കൻ മേഖലയിലെ അൽ വതൻ റോഡിലായിരുന്നു അപകടം. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ്, യന്ത്രത്തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അൽ മുനൈ പൊലീസ് സ്റ്റേഷനിലെയും റാസൽഖൈമ പൊലീസിന്റെ രക്ഷാപ്രവർത്തക വിഭാഗത്തിലെയും സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.


മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ലഭ്യമാക്കാൻ പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home