Deshabhimani

ചരിത്രമെഴുതി മടക്കം; ടോപ് 12 ൽ ഇടം നേടാതെ കെസിയ

Kesiya.jpg
വെബ് ഡെസ്ക്

Published on Nov 25, 2026, 08:56 AM | 1 min read

പ്യുർട്ടോറിക്കോ: മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ടോപ് 12ൽ ഇടം നേടാൻ ആകാതെ ഇന്ത്യയുടെ കെസിയ ലിസ് മെജോ. യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കിയ ആദ്യ മലയാളി കൂടിയാണ് കെസിയ.


116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് ഫൈനൽ പ്യൂർട്ടോ റിക്കോയിലെ ജോസ് മിഗുവൽ അഗ്രലോട്ട് കൊളീസിയത്തിലാണ് നടക്കുന്നത്. നിലവിലെ ജേതാവായ മെക്സിക്കോയുടെ ഫാത്തിമ ബോഷാണ് പുതിയ വിശ്വസുന്ദരിയെ കിരീടമണിയിക്കുന്നത്.


പ്രാഥമിക റൗണ്ടുകളിലും 'നാഷണൽ കോസ്റ്റ്യൂം' റൗണ്ടിലും കേരളത്തിന്റെ കസവുസാരി, ജിമിക്കി, തെങ്ങുകൾ, ഹൗസ്ബോട്ടുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള വേഷവിധാനത്തിൽ എത്തിയ കെസിയ ലോകശ്രദ്ധയാകർഷിച്ചിരുന്നു.


കേരളത്തിന്റെ തനത് രീതികളും സംസ്കാരവും ലോകത്തോട് വിളിച്ചുപറയുന്നതരത്തിൽ അണിഞ്ഞൊരുങ്ങിയാണ് കെസിയ മത്സരിക്കാനെത്തിയത്.


ഫൈനൽ റൗണ്ടുകളിലേക്ക് മുന്നേറാൻ കേരളത്തിൽ നിന്നുള്ള പിന്തുണയും വോട്ടുകളും അനിവാര്യമാണെന്ന് കെസിയ വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. ആലപ്പുഴ മാവേലിക്കര സ്വദേശിയായ 19കാരി കെസിയ ലിസ് മെജോ ഈ വർഷമാണ് മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഓഗസ്റ്റ് 23ന് ജയ്പുരിൽ നടന്ന മത്സരത്തിലായിരുന്നു വിജയം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home