കൊച്ചിയിൽ രാസലഹരിയുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് മുൻ കഞ്ചാവ് കേസ് പ്രതി

കൊച്ചി: കൊച്ചിയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കോടനാട് പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ വെണ്ണല സ്വദേശി അനന്ദു (27) ആണ് പിടിയിലായത്. കോടനാട് കാവുംപുറം ഭാഗത്തുനിന്നാണ് ഇയാളെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തിയത്. അനന്ദുവിൽ നിന്നും 0.556 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.
കാവുംപുറം ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്ന അനന്ദു, രാത്രികാലങ്ങളിൽ സ്കൂട്ടറിൽ കറങ്ങിനടന്നാണ് പ്രധാനമായും രാസലഹരി വിൽപന നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇയാൾ പൊലീസിന്റെ കടുത്ത നിരീക്ഷണത്തിലായിരുന്നു.
പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയായ അനന്ദു മുൻപും ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. 2019-ൽ ഒന്നരക്കിലോ കഞ്ചാവുമായി ഇയാളെ പാലക്കാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.











0 comments