ad
Deshabhimani

ചൈത്ര തെരേസ ജോൺ മലപ്പുറം എസ്പി; ഐപിഎസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലംമാറ്റവും നിയമനവും

Chaitra Teresa John

ചൈത്ര തെരേസ ജോൺ

വെബ് ഡെസ്ക്

Published on Feb 21, 2026, 10:09 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഐപിഎസ് ഉദ്യോ​ഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടും നിയമനം നൽകിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചു.


സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ (ടെക്നിക്കൽ ഇന്റലിജൻസ്) എസ്പി ചൈത്ര തെരേസ ജോൺ ഐപിഎസിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.


മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്ന വിശ്വനാഥ് ആർ ഐപിഎസിനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് (ടെക്നിക്കൽ ഇന്റലിജൻസ്) എസ്പി ആയി നിയമിച്ചു. ഇദ്ദേഹത്തിന് വിഐപി സെക്യൂരിറ്റി ഡിസിപി പദവിയുടെ അധിക ചുമതല കൂടി ഉണ്ടായിരിക്കും.


ആംഡ് പൊലീസ് ബറ്റാലിയൻ കമാൻഡന്റ് സ്ഥാനത്ത് നിന്ന് അഞ്ജലി ഭാവന ഐപിഎസിനെ കേരള ആംഡ് വിമൻ പൊലീസ് ബറ്റാലിയൻ കമാൻഡന്റായി നിയമിച്ചു.


പുതുതായി ഐപിഎസ് ലഭിച്ച ഉദ്യോഗസ്ഥരുടെ നിയമനം:


എ നസീം ഐപിഎസ്- എസ്പി, മറൈൻ എൻഫോഴ്സ്‌മെന്റ്.

ബി കൃഷ്ണകുമാർ ഐപിഎസ്- വിജിലൻസ് ഓഫീസർ, എക്സൈസ് വകുപ്പ്.

പ്രജീഷ് തോട്ടത്തിൽ ഐപിഎസ്- എസ്പി (അഡ്മിനിസ്ട്രേഷൻ), സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്.

ഇ എൻ സുരേഷ് ഐപിഎസ്- എസ്പി, സിവിൽ അവകാശ സംരക്ഷണം.

എ യു സുനിൽ കുമാർ ഐപിഎസ്- കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് വിജിലൻസ് ഓഫീസർ

എൻ രാജൻ ഐപിഎസ്- കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് വിജിലൻസ് ഓഫീസർ.

ജി സാബു ഐപിഎസ്- എസ്പി, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, കോഴിക്കോട് റേഞ്ച്.

സി എസ് ഷാഹുൽ ഹമീദ് ഐപിഎസ്- കമാൻഡന്റ്, ആംഡ് പൊലീസ് ബറ്റാലിയനുകൾ.

പി വിക്രമൻ ഐപിഎസ്- എസ്പി, ട്രാഫിക്, സൗത്ത് സോൺ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home