ad
Deshabhimani

print edition അധ്യാപകരുടെ പൊതുസ്ഥലംമാറ്റം: മാനദണ്ഡം ലംഘിച്ച 
ഉത്തരവ്‌ റദ്ദാക്കി

teachers
വെബ് ഡെസ്ക്

Published on Sep 21, 2026, 01:30 AM | 1 min read

കൊല്ലം: അധ്യാപകരുടെ പൊതുസ്ഥലംമാറ്റത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ്‌ ഡയറക്-ടർ 15ന്‌ ഇറക്കിയ ഉത്തരവ്‌ വിവാദമായതോടെ റദ്ദാക്കി. പകരം 2026 ഫെബ്രുവരി 17ന്‌ ഇറക്കിയ ഉത്തരവിലെ അതേ വ്യവസ്‌ഥകൾ തുടർന്നാൽ മതി. ഇല്ലാത്ത ഒഴിവുകളുടെ കണക്ക്‌ ആവശ്യപ്പെട്ടുള്ള ഉത്തരവ്‌ പൊതുസ്ഥലംമാറ്റ മാനദണ്ഡം പൂർണമായും അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്ന്‌ കഴിഞ്ഞ ദിവസം ‘ദേശാഭിമാനി’ വാർത്ത നൽകിയിരുന്നു.


പിഎസ്‌സി നിയമനം ലഭിച്ചവർക്ക്‌ തുടരാനും 10, 15 വർഷമായി സർവീസുള്ളവരുടെ സ്ഥലംമാറ്റ അപേക്ഷ തള്ളാനും വഴിവയ്‌ക്കുന്നതായിരുന്നു സെപ്‌തംബർ 15ന്റെ ഉത്തരവ്‌. 30 വരെയുണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളുടെ കണക്ക് 28നകം നൽകണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഒഴിവുകളില്ലാത്തതിനാൽ, സ്ഥലംമാറ്റത്തിന്‌ അപേക്ഷിച്ചവരെ എവിടെ നിയമിക്കുമെന്നതിൽ വ്യക്തതയുണ്ടായില്ല. ഉത്തരവിലെ പുതിയ വ്യവസ്ഥയ്‌ക്കെതിരെ പ്രതിഷേധമുയർന്നതോടെയാണ്‌ തീരുമാനത്തിൽനിന്ന്‌ സർക്കാർ പിന്മാറിയത്‌.


പുതിയ തീരുമാനം നടപ്പാക്കുമ്പോൾ മാനദണ്ഡം പാലിക്കപ്പെടാത്ത സ്ഥിതിവരുമെന്ന്‌ പരാതിയുണ്ടെന്ന്‌ കഴിഞ്ഞദിവസം ഇറക്കിയ ഭേദഗതി ഉത്തരവിൽ സൂചിപ്പിക്കുന്നു. ഇ‍ൗ സാഹചര്യത്തിൽ ഫെബ്രുവരി 17ലെ സർക്കുലറിലുള്ള വ്യവസ്ഥകൾ അതേപടി നിലനിർത്താനും 2026 മേയിൽ തയ്യാറാക്കിയ സീനിയോറിറ്റി ലിസ്‌റ്റ്‌ പ്രകാരം തുടർനടപടി എടുക്കാനും ഭേദഗതി ഉത്തരവിൽ പറയുന്നു. ഓൺലൈൻ ട്രാൻസ്‌ഫർ പോർട്ടൽ വീണ്ടും തുറക്കാനും നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും വിദ്യാഭ്യാസ ഉപ ഡയറക്‌ടർമാരോട്‌ നിർദേശിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home