ad
Deshabhimani

print edition ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല; കാട്ടാനയാക്രമണത്തിൽ മന്ത്രിയുടെ ക്രൂരപരിഹാസം

Shibu Baby John
വെബ് ഡെസ്ക്

Published on Jun 09, 2026, 12:40 AM | 1 min read

തിരുവനന്തപുരം: ‘മുഖ്യമന്ത്രിയും മന്ത്രിയും മാത്രമേ മാറിയിട്ടുള്ളു. ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല. മന്ത്രിസഭ മാറിയതറിഞ്ഞ്‌ ആനയിറങ്ങിതാണോ എന്നറിയില്ല’– കാട്ടാനയാക്രമണങ്ങളിൽ മൂന്നാഴ്ചയ്ക്കിടെ അഞ്ചുപേർ മരിച്ച സാഹചര്യത്തിൽ വനംമന്ത്രി ഷിബു ബേബിജോൺ മാധ്യമങ്ങളോട്‌ പ്രതികരിച്ചതിങ്ങനെ. ആറായിരം കിലോമീറ്ററിലധികമുള്ള കേരളവനാതിർത്തിയിൽ പെട്ടെന്ന്‌ വന്യജീവി പ്രശ്നത്തിന്‌ പരിഹാരംകാണാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.


പ്രതിപക്ഷത്തിരുന്നപ്പോൾ വന്യജീവി ആക്രമണത്തിൽ സർക്കാർ പരാജയപ്പെട്ടെന്നും ഭരണമാറ്റമുണ്ടായാൽ ഉടൻ പ്രതിവിധിയെന്നുമാണ്‌ യുഡിഎഫ്‌ നൽകിയ വാക്ക്‌. മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാൻ ഒട്ടേറെ പദ്ധതികൾ എൽഡിഎഫ് സർക്കാർ നടപ്പാക്കിയെങ്കിലും ശാശ്വത പരിഹാരത്തിന്‌ തടസ്സം കേന്ദ്ര വനംനിയമങ്ങളായിരുന്നു. ഇതേക്കുറിച്ച്‌ പുതിയ മന്ത്രിക്ക് മിണ്ടാട്ടമില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home