ad
Deshabhimani

print edition ചെലാന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ് ; എറണാകുളം സ്വദേശിക്ക്‌ 1.79 ലക്ഷം നഷ്ടമായി

a
വെബ് ഡെസ്ക്

Published on Jan 05, 2026, 12:45 AM | 1 min read


കൊച്ചി

ഗതാഗതനിയമലംഘനം നടത്തിയെന്ന ചെലാന്റെ പേരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. എറണാകുളം സ്വദേശിക്ക് 1,79,129 രൂപയാണ്‌ നഷ്ടമായത്‌. അമിത വേഗത്തിന്‌ 500 രൂപ പിഴയടയ്‌ക്കണമെന്ന സന്ദേശമാണ് എംവിഡിയുടെ പേരിൽ എറണാകുളം സ്വദേശിയുടെ ഫോണിൽ ഞായറാഴ്‌ച എത്തിയത്‌.


ഇതുകണ്ട്‌ എംവിഡിയുടെ പേരിലുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്‌തു. വെബ്‌സൈറ്റിൽ പ്രവേശിച്ചതോടെ ഡെബിറ്റ്‌ കാർഡ്‌ നന്പർ ചോദിച്ചു. ഇത്‌ നൽകിയപ്പോൾ ഫോണിൽ ഒടിപി ചോദിച്ച്‌ സന്ദേശമെത്തി. ഒടിപി നൽകിയതോടെ അക്കൗണ്ടിൽനിന്ന് 1,79,129 രൂപ നഷ്ടപ്പെടുകയായിരുന്നു.


പണം നഷ്ടപ്പെട്ടയാൾ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. പൊലീസ്‌ പ്രാഥമിക അന്വേഷണം ആരംഭിച്ചു. എം പരിവഹന്റെ പേരിൽ തട്ടിപ്പ്‌ നടത്തിയ കേസിൽ കഴിഞ്ഞവർഷം രണ്ട്‌ പ്രധാന പ്രതികളെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home