അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാൾ മരിച്ചു

ചാവക്കാട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ചികിത്സിയിലായിരുന്നയാൾ മരിച്ചു. ചാവക്കാട് കുരിക്കളകത്ത് അബ്ദുറഹീ (59)മാണ് വ്യാഴം രാത്രി മരിച്ചത്.
അബോധാവസ്ഥയിൽ കണ്ടെത്തിയ റഹീമിനെ ബുധനാഴ്‌ച സന്നദ്ധപ്രവര്‍ത്തകരാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ വീടുമായി അകന്ന് വടകരയിലായിരുന്നു താമസം. ഭാര്യ: ലൈല. മക്കൾ: ഷഫ്ന, ഐഷ.
മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം പത്തായി. രോഗികൾ മരുന്നുകളോട് പ്രതികരിക്കുന്നതായും ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.









0 comments