ad
Deshabhimani

മലപ്പുറത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു

kaari

കാരി

വെബ് ഡെസ്ക്

Published on Mar 28, 2026, 10:21 PM | 1 min read

എടവണ്ണ: വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ മിന്നലേറ്റ് പാലപ്പറ്റ സ്വദേശി മരിച്ചു. പാലപ്പറ്റ ചാണ്ടിയൻ കാരി (65) ആണ് മരിച്ചത്. ശനി വൈകിട്ട്‌ നാലിനാണ്‌ അപകടം. വേനൽ മഴയ്ക്കിടെ വീടിന് സമീപം നിൽക്കുകയായിരുന്ന കാരിക്ക് ഇടിമിന്നലേൽക്കുകയായിരുന്നു. ഉടൻതന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശാരദ. മക്കൾ: ജയചന്ദ്രൻ, രതീഷ്, സുരേഷ്, ജയശ്രീ, നിഷ. മരുമക്കൾ: ശിവദാസൻ, സുരേഷ്, പ്രവിത, സുജിത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home