ad
Deshabhimani

ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപ്പന: വയോധികൻ അറസ്റ്റിൽ

ganja

വിൽപനയ്ക്കായി തയ്യാറാക്കിവെച്ചിരുന്ന കഞ്ചാവ്

വെബ് ഡെസ്ക്

Published on May 25, 2026, 09:27 PM | 1 min read

ആലുവ: എറണാകുളത്ത് ഓട്ടോറിക്ഷയിൽ കഞ്ചാവ് കൊണ്ടുനടന്ന് വിൽപന നടത്തിവന്ന വയോധികനെ പോലീസ് പിടികൂടി. ആലുവ തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീർ (59) എന്ന 'തുരുത്ത് നസീർ' ആണ് റൂറൽ ജില്ലാ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. പിടികൂടുമ്പോൾ ഇയാളുടെ പക്കൽ നിന്നും വിൽപനയ്ക്കായി തയ്യാറാക്കിവെച്ചിരുന്ന 18 പൊതികളിലായി സൂക്ഷിച്ച 200 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.


തുരുത്ത് ഭാഗത്ത് ഓട്ടോറിക്ഷയിൽ വെച്ച് ആവശ്യക്കാർക്ക് ലഹരിമരുന്ന് കൈമാറുന്നതിനിടെയാണ് ഇയാൾ വലയിലായത്. സ്വന്തം ഓട്ടോറിക്ഷയിൽ തുരുത്ത് ഭാഗത്തെ വിവിധയിടങ്ങളിൽ സഞ്ചരിച്ച്, സംശയം തോന്നാത്ത രീതിയിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നതായിരുന്നു ഇയാളുടെ പതിവ് രീതി.


പിടിയിലായ നസീർ മുൻപും നിരവധി ലഹരിക്കടത്ത് കേസുകളിൽ പ്രതിയാണ്. ആലുവ, നെടുമ്പാശേരി എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിലവിൽ നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.


ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശാനുസരണം കഴിഞ്ഞ രണ്ടു ദിവസമായി പ്രതി പോലീസ് സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. ലഹരി വിൽപനയ്ക്കായി ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home