print edition ഓടക്കുഴൽ അവാർഡ് ഇ പി രാജഗോപാലന് സമ്മാനിച്ചു

കൊച്ചി
മഹാകവി ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2025-ലെ ഓടക്കുഴൽ പുരസ്കാരം സാഹിത്യ നിരൂപകൻ ഇ പി രാജഗോപാലന് സി രാധാകൃഷ്ണൻ സമ്മാനിച്ചു.
2021ൽ പ്രസിദ്ധീകരിച്ച ‘ഉള്‍ക്കഥ’ എന്ന സാഹിത്യവിമർശ ഗ്രന്ഥത്തിനാണ് പുരസ്കാരം. 30,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ സാഹിത്യ വിമർശകൻ ഡോ. ഇ വി രാമകൃഷ്ണൻ, കവി പി എൻ ഗോപികൃഷ്ണൻ, ഗുരുവായൂരപ്പന്‍ ട്രസ്റ്റ് സെക്രട്ടറി ജി മധൂസൂദനന്‍, പരിഷത്ത് സെക്രട്ടറി നെടുമുടി ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
കവിസമ്മേളനത്തില്‍ ആർ കെ ദാമോദരൻ, പി ഐ ശങ്കരനാരായണൻ, ദയ പച്ചാളം, ഡോ. പൂജ പി ബാലസുന്ദരം, ആർ എസ് ഭാസ്കർ, പ്രശാന്തി ചൊവ്വര, എസ് സതീദേവി, സി വി ഹരീന്ദ്രൻ, സതീഷ് മാമ്പ്ര, സുരേഷ് മണ്ണാറശാല, അയ്മനം രവീന്ദ്രൻ, കെ വി അനിൽകുമാർ എന്നിവര്‍ കവിത അവതരിപ്പിച്ചു.










0 comments