ad
Deshabhimani

print edition അംബേദ്‌കർ ഗ്രാമം ; തുക വർധന പരിഗണനയിൽ : ഒ ആർ കേളു

o r kelu
വെബ് ഡെസ്ക്

Published on Feb 03, 2026, 02:15 AM | 1 min read


തിരുവനന്തപുരം

അംബേദ്‌കർ ഗ്രാമം പദ്ധതിക്ക്‌ തുക വർധിപ്പിക്കുന്നത്‌ പരിഗണനയിലാണെന്ന്‌ മന്ത്രി ഒ ആർ കേളു നിയമസഭയിൽ പറഞ്ഞു. ഒരു കോടിയാണ്‌ നിലവിൽ നൽകുന്നത്‌. ഏജൻസിയെ തീരുമാനിക്കാനുള്ള അധികാരം എംഎൽഎമാർക്കാണ്‌. 25 വീടുള്ള ഉന്നതിയെയാണ്‌ തെരഞ്ഞെടുക്കുന്നത്‌. കുറവാണെങ്കിൽ തൊട്ടടുത്തുള്ള ഉന്നതിയിൽനിന്ന്‌ രണ്ട്‌ വീട്‌ ഉൾപ്പെടുത്തി ക്ലസ്‌റ്ററാക്കി യൂണിറ്റ്‌ രൂപീകരിച്ച്‌ നടപ്പാക്കും. 15-ൽ താഴെ കുടുംബങ്ങളുള്ള ചെറിയ സെറ്റിൽമെന്റുകളുടെ വികസനത്തിനായി ഐശ്വര്യ ഗ്രാമം പദ്ധതി ആരംഭിച്ചു.


ആദിവാസിമേഖലയിൽനിന്ന്‌ വിദേശപഠനം പൂർത്തിയാക്കിയ 1160 കുട്ടികൾക്ക്‌ പ്ലെയ്‌സ്‌മെന്റ്‌ ഉറപ്പാക്കി. പരിശീലന പരിപാടികളിലൂടെ സംസ്ഥാനത്തിനകത്തും തൊഴിൽ നേടാൻ സ‍ൗകര്യമൊരുക്കി. വനാവകാശത്തിലൂടെ ഭൂമി ലഭിച്ചവർക്ക്‌ റവന്യൂ രേഖ നൽകി. 
 കോർപസ്‌ ഫണ്ട്‌ സർക്കുലറിൽ കാലാനുസൃത മാറ്റംവരുത്തും. ജനുവരിവരെയുള്ള ലംപ്‌സം ഗ്രാന്റ്‌ ഉൾപ്പെടെയുള്ളവ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home