പെരുമ്പാവൂരിൽ നഴ്സിങ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂർ അശമന്നൂരിൽ നഴ്സിങ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെറുകുന്നം കെഎംപി കോളേജിലെ നഴ്‌സിങ് വിദ്യാർഥികളായ അജ്‌സൽ, അജ്മൽ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ നാട്ടുകാർ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോസ്റ്റലിൽ താമസിക്കുന്ന ആറംഗ വിദ്യാർത്ഥി സംഘമാണ് കനാലിൽ കുളിക്കാനായി എത്തിയത്. ഇതിൽ മൂന്ന് പേരാണ് വെള്ളത്തിലിറങ്ങിയത്. ഒഴുക്കിൽപ്പെട്ടതോടെ കരയിലുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.










0 comments