Deshabhimani

ദേശീയ പണിമുടക്കത്തിൽ നേഴ്സുമാരും പങ്കെടുക്കും: കെജിഎൻഎ

nurses day
വെബ് ഡെസ്ക്

Published on Jul 06, 2025, 03:45 PM | 1 min read

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളും ജീവനക്കാരും ജൂലൈ 9 ന് നടക്കുന്ന രാജ്യവ്യാപക പണിമുടക്കത്തിൽ നേഴ്സുമാരും പങ്കെടുക്കുമെന്ന് കേരള ഗവ. നേഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഷൈനി ആൻ്റണിയും ജനറൽ സെക്രട്ടറി ടി. സുബ്രമണ്യനും പ്രസ്താവനയിൽ അറിയിച്ചു.


രാജ്യത്തെ ജനങ്ങളുടെ ജീവിതം അനുദിനം ദുസ്സഹമാക്കുന്ന ഭരണ നടപടികളാണ് കേന്ദ്ര സർക്കാർ തുടരുന്നത്. എല്ലാ നടപടികളുടേയും ഗുണഭോക്താക്കൾ വൻകിട കോർപ്പറേറ്റുകൾ മാത്രമാണ്. പിഎഫ്ആർഡിഎ നിയമം പിൻവലിക്കാൻ തയ്യാറാവാതെ പങ്കാളിത്ത പെൻഷൻ പദ്ധതിയിലൂടെ ജീവനക്കാരെ കൊള്ളയടിക്കാൻ കോർപ്പറേറ്റുകൾക്ക് അവസരമൊരുക്കി.


ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസ മേഖലയെ വരേണ്യവൽക്കരിക്കുകയും ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയുമാണ്. തൊഴിൽ നിയമങ്ങൾ തൊഴിലാളി വിരുദ്ധമായി ഭേദഗതി വരുത്തിയതിലൂടെ തൊഴിലവകാശങ്ങൾ പൂർണ്ണമായും നഷ്ടപെട്ടു. സംഘപരിവാർ ഇതര പ്രസ്ഥാനങ്ങൾക്ക് നേതൃത്വമുള്ള സംസ്ഥാന ഗവൺമെൻ്റുകളെ ഫെഡറൽ തത്വങ്ങൾ നഗ്നമായി ലംഘിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഞെരുക്കുന്നു.


കേരളം ഇതിൻ്റെ ഏറ്റവും വലിയ ഇരയാണ്. ഇത്തരത്തിൽ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിവിധ ഡിമാൻ്റുകൾ ഉയർത്തിയാണ് തൊഴിലാളികൾ ദേശവ്യാപക പണിമുടക്കത്തിന് തയ്യാറായിരിക്കുന്നത്. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ നേഴ്സുമാരും പണിമുടക്കത്തിൻ്റെ ഭാഗമാവുമെന്ന് ഇരുവരും പ്രസ്താവനയിൽ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home