തങ്ങൾക്കെതിരെ പറയുന്നവർ പറയട്ടെ; ആനന്ദബോസിനെ തള്ളി എൻഎസ്എസ് ജനറൽ സെക്രട്ടറി

കോട്ടയം: മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന സി വി ആനന്ദബോസിന്റെ ആരോപണം തള്ളി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആനന്ദ ബോസ് പറയുന്നതുപോലെ ഒരു സംഭവവും നടന്നിട്ടില്ല. ആനന്ദബോസ് ഇവിടെ വന്നിട്ട് കയറാൻ കഴിയാതെ ഒരിക്കലും പോയിട്ടില്ല. അദ്ദേഹം എന്തെങ്കിലും മനസ്സിൽ വച്ചാണോ പറയുന്നതെന്ന് സംശയമുണ്ട്. ആളുകൾക്കിടയിൽ പ്രശ്നമുണ്ടാക്കാൻ ആയി വെറുതെ സ്റ്റണ്ട് അടിക്കുകയാണ്. അദ്ദേഹം പെരുന്നയിൽ വന്നിട്ടുമുണ്ട്, പുഷ്പാർച്ചന നടത്തിയിട്ടുമുണ്ട്. തങ്ങൾക്കെതിരെ പറയുന്നവർ പറയട്ടെയെന്നും സുകുമാരൻ നായർ പറഞ്ഞു.










0 comments