ad
Deshabhimani

print edition ദൗത്യം പൂർത്തിയാക്കി 
ഐഎൻഎസ് സുനൈന കൊച്ചിയിൽ

ISRO

കൊച്ചിയിലെ ദക്ഷിണ നാവികസേന കമാൻഡ് ആസ്ഥാനത്ത്‌ തിരിച്ചെത്തിയ ഐഎൻഎസ് സുനൈനയെ 
വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on May 21, 2026, 12:02 AM | 1 min read

കൊച്ചി : ഐഒഎസ് സാഗർ ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സുനൈന കൊച്ചിയിലെത്തി. ബുധൻ രാവിലെ 10ന് കൊച്ചി നാവിക ആസ്ഥാനത്തെത്തിയ ഐഎൻഎസ് സുനൈനയെ ദക്ഷിണ നാവിക കമാൻഡിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു. 16 രാജ്യങ്ങളിൽനിന്ന് 38 നാവിക ഉദ്യോഗസ്ഥരാണ് ദൗത്യത്തിൽ പങ്കെടുത്തത്. ഇന്ത്യൻ മഹാസമുദ്രമേഖലയിൽ സൗഹൃദരാജ്യങ്ങളുമായി നടത്തുന്ന നാവിക സഹകരണവും കൂട്ടായ്‌മയുമാണ് ഇന്ത്യൻ ഓഷ്യൻഷിപ് സാഗർ (ഐഒഎസ് സാഗർ) ദൗത്യം.

ബംഗ്ലാദേശ്, ഇന്തോനേഷ്യ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മാലദ്വീപ്, മൊസാംബിക്ക്, മ്യാൻമർ, സീഷെൽസ്, സിംഗപ്പുർ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ടാൻസാനിയ, തായ്‌ലൻഡ്, തിമോർ ലെസ്റ്റെ, യുഎഇ എന്നീ രാജ്യങ്ങളുമായി ചേർന്നായിരുന്നു ദൗത്യം. മാലി, ഫുക്കറ്റ്, ജക്കാർത്ത, സിംഗപ്പുർ, യാങ്കൂൺ, ചറ്റോഗ്രാം, കൊളംബോ എന്നിവിടങ്ങളിൽ ഐഎൻഎസ് സുനൈന സന്ദർശിച്ചു. നാവിക പരിശീലനങ്ങൾ, സുരക്ഷാ ചർച്ചകൾ, സംയുക്ത പ്രവർത്തനങ്ങൾ എന്നിവ നടത്തി. കവർച്ച, അനധികൃത മീൻപിടിത്തം, ആയുധ–-മയക്കുമരുന്ന് കടത്ത് തുടങ്ങിയ സമുദ്രഭീഷണികളെ നേരിടാനുള്ള മേഖലാ രാജ്യങ്ങളുടെ കൂട്ടായ ശേഷി വർധിപ്പിക്കുന്നതിൽ ദൗത്യം നിർണായക പങ്കുവഹിച്ചെന്ന് നാവികസേന വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home