ad
Deshabhimani

print edition കേന്ദ്രസർക്കാർ ചതിച്ചു; തൊഴിലുറപ്പ്‌ പദ്ധതിയെ സംരക്ഷിച്ച എൽഡിഎഫ്‌ തുടരണം

modi government agenda mgnrega name change
വെബ് ഡെസ്ക്

Published on Apr 07, 2026, 12:37 AM | 1 min read

തിരുവനന്തപുരം: കേന്ദ്രസർക്കാർ തകർക്കാൻ ശ്രമിക്കുന്ന തൊഴിലുറപ്പ്‌ പദ്ധതിയെ സംരക്ഷിച്ച കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ തുടരണമെന്ന്‌ എൻആർഇജി വർക്കേഴ്സ്‌ യൂണിയൻ. 20 ലക്ഷത്തോളം ഗ്രാമീണ കുടുംബങ്ങളുടെ ആശ്രയമാണ്‌ ഇ‍ൗ പദ്ധതി.


16 ലക്ഷം കുടുംബങ്ങൾക്ക്‌ 1010 കോടി രൂപയാണ്‌ കേന്ദ്രം നൽകാനുള്ള കുടിശ്ശിക. തൊഴിലുറപ്പ്‌ നിയമം അട്ടിമറിച്ച്‌ തൊഴിലവകാശങ്ങളാകെ എടുത്തുകളഞ്ഞു. സംസ്ഥാനങ്ങളുടെ തലയിൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ച്‌ ജനങ്ങളെ പട്ടിണിക്കിട്ടു.


മോദി സർക്കാരിന്റെ ചൂഷണത്തിൽനിന്ന്‌ തൊഴിലാളികളെ സംരക്ഷിക്കാനും തൊഴിലും വരുമാനവും ഉറപ്പുവരുത്താനും ബജറ്റിൽ 1,000 കോടി രൂപയാണ്‌ എൽഡിഎഫ്‌ സർക്കാർ മാറ്റിവച്ചത്‌. തൊഴിൽ സംരക്ഷിക്കാൻ ഏക ഇടപെടൽ നടത്തിയ എൽഡിഎഫ്‌ സർക്കാരിനെ വിജയിപ്പിക്കാൻ തൊഴിലാളികൾ രംഗത്തിറങ്ങണം.


ഓരോ സാമ്പത്തികവർഷ അവസാനവും തൊഴിലുറപ്പ്‌ പദ്ധതിയുടെ കൂലി വർധിപ്പിച്ച്‌ ഉത്തരവിറക്കുന്ന ക‍ീഴ്‌വഴക്കം കേന്ദ്രസർക്കാർ അട്ടിമറിച്ചു. നടപ്പുവർഷത്തേക്കുള്ള കൂലി വർധിപ്പിച്ചിട്ടില്ല. മാസങ്ങളായി കൂലി ലഭിക്കുന്നില്ല. സാധനസാമഗ്രികളുടെ വിലയും ഭരണചെലവും നൽകുന്നില്ല.


കേന്ദ്രനയങ്ങൾക്കെതിരെ ഒരക്ഷരം പറയാൻ കേരളത്തിലെ യുഡിഎഫ്‌ തയ്യാറായില്ല. ദുരന്തങ്ങളിൽ മരിച്ചവരുടെ പേരിൽ പിരിച്ച ഫണ്ടുപോലും കട്ടുതിന്നുന്ന പ്രതിപക്ഷ നേതാവിന്റെയും യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളുടെയും തനിനിറം തിരിച്ചറിയണം.


ഇരുണ്ടകാലത്തിലേക്ക്‌ നാടിനെ നയിക്കാൻ അനുവദിക്കരുതെന്നും എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ഗിരിജാ സുരേന്ദ്രനും സെക്രട്ടറി എസ്‌ രാജേന്ദ്രനും പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home