നേപ്പാൾ കലാപം; ഹെൽപ് ഡെസ്ക്ക് ആരംഭിച്ച് നോർക്ക

തിരുവനന്തപുരം: നേപ്പാൾ കലാപവുമായി ബന്ധപ്പെട്ട് സഹായവും സേവനങ്ങളും വിവരങ്ങളും നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനപ്രകാരം ഹെൽപ് ഡെസ്ക്ക് തുടങ്ങി നോർക്ക. നേപ്പാളിൽ കുടുങ്ങി പോയതും സഹായം ആവശ്യമായവർക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ് ഡെസ്ക്കിനെ സമീപിക്കാം. വിവരങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യലാണ് രീതി. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), +91-8802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
തൽക്കാലം നേപ്പാളിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. നിലവിൽ നേപ്പാളിലുള്ള ഇന്ത്യൻ പൗരൻമാർ നേപ്പാൾ അധികൃതരുടേയും കഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടേയും നിർദ്ദേശങ്ങൾ പാലിക്കണം. അടിയന്തിര സാഹചര്യത്തിൽ +977-9808602881; +977-9810326134 (വാട്സ് ആപ്പ് കോൾ) നമ്പറുകളിലും ബന്ധപ്പെടാം.
നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച കലാപം തുടരുന്ന സാഹചര്യത്തിൽ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുതിയസര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നത് വരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതലയുള്ള സൈന്യത്തിന്റേതാണ് പ്രഖ്യാപനം. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാനാണ് സൈന്യത്തിന്റെ നിര്‍ദേശം. ഇപ്പോഴുള്ള നിരോധനാജ്ഞ ബുധൻ വൈകിട്ട് അഞ്ചോടെ അവസാനിച്ച ശേഷം കര്‍ഫ്യൂ നിലവില്‍വരും. വ്യാഴം രാവിലെ ആറുവരെയാണ് കര്‍ഫ്യൂ.









0 comments