നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്‌ മീറ്റ്‌

നവകേരളത്തിന് 30 പുത്തൻ ആശയങ്ങൾ

NORKA Professional and Business Leadership Meet
avatar
സ്വന്തം ലേഖകൻ

Published on Sep 28, 2025, 12:07 AM | 1 min read

കൊച്ചി: നവകേരള മുന്നേറ്റത്തിന്‌ പുതിയ വാതിലുകൾ തുറന്ന് പ്രവാസി വിദഗ്ധർ. ലോക കേരളസഭയുമായി ചേർന്ന് കൊച്ചിയിൽ നോർക്ക സംഘടിപ്പിച്ച പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്‌ മീറ്റിൽ 30 പുത്തൻ ആശയങ്ങൾ അവതരിപ്പിച്ചു. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ ഒറ്റ ഡിജിറ്റൽ സംവിധാനത്തിൽ കൊണ്ടുവരാനുള്ള ‘കേരള എയർടെക് കോറിഡോർ’, മുതിർന്ന പൗരന്മാർക്കുള്ള "സ്നേഹക്കൂട്', കേരളത്തിലെ സർവകലാശാലകളെയും അന്താരാഷ്ട്ര സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ലേണിങ്, കേരള–ഓസ്ട്രേലിയ ഇന്നൊവേഷൻ ആൻഡ് സ്കിൽസ് ഹബ് രൂപീകരണം തുടങ്ങിയ ആശയങ്ങളാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. എല്ലാ ആശയങ്ങളും നവകേരളസൃഷ്ടിക്കുള്ള പുത്തൻചുവടുവയ്പുകളാണെന്നും ഓരോന്നും ഏതുതരത്തിൽ പ്രാവർത്തികമാക്കാമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി സംവാദത്തിൽ പറഞ്ഞു.


പ്രവാസികൾ അവതരിപ്പിച്ച ആശയങ്ങളിൽനിന്ന് മുൻഗണനാക്രമത്തിൽ 21 എണ്ണത്തിന്റെ ചുരുക്കപ്പട്ടിക നോർക്ക തയ്യാറാക്കിയിട്ടുണ്ട്. ഇവ ബന്ധപ്പെട്ട വകുപ്പുകൾ ചർച്ച ചെയ്യും. തുടർന്ന്‌ ധാരണപത്രം ഉൾപ്പെടെ നടപടികളിലേക്ക്‌ കടക്കും. കൊച്ചി ഗ്രാന്റ് ഹയാത്തിൽ നടന്ന ലീഡർഷിപ്‌ മീറ്റിൽ മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, വീണാ ജോർജ്, വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഡയറക്ടർമാരായ ഒ വി മുസ്തഫ, ജെ കെ മേനോൻ, നോർക്ക സെക്രട്ടറി എസ് ഹരി കിഷോർ എന്നിവരും പങ്കെടുത്തു. 50 മലയാളി പ്രൊഫഷണലുകൾ, സിഇഒമാർ, സംരംഭകർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, സ്റ്റാർട്ടപ്‌ സംരംഭകർ, അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും മീറ്റിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home