Deshabhimani

print edition സൂപ്പർമാർക്കറ്റുകളിൽ 15ന്‌ യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല

no upi day
വെബ് ഡെസ്ക്

Published on Oct 10, 2026, 12:00 AM | 1 min read

കൊച്ചി : സംസ്ഥാനത്തെ സൂപ്പർമാർക്കറ്റുകളിൽ 15ന്‌ യുപിഐ വഴിയുള്ള ഇടപാടുകൾ സ്വീകരിക്കില്ലെന്ന്‌ സൂപ്പർമാർക്കറ്റ്‌ വെൽഫെയർ അസോസിയേഷൻ കേരള. യുപിഐ ഇടപാടുകൾക്ക്‌ ഫീസ്‌ ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണിതെന്ന്‌ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


യുപിഐപോലുള്ള ഡിജിറ്റൽ ഇടപാടുകളെ സ്വാഗതംചെയ്യുന്നുവെങ്കിലും അതിന്റെ ചെലവ്‌ വ്യാപാരികളുടെമേൽ കെട്ടിവയ്‌ക്കുന്നത്‌ അംഗീകരിക്കാനാകില്ല. യുപിഐ ഉപയോഗിച്ചാൽ എടിഎം ഇടപാടിലെന്നപോലെ ഉപഭോക്താവിൽനിന്നാണ്‌ സർക്കാർ ഫീസ്‌ ഇ‍ൗടാക്കേണ്ടത്‌. യുപിഐ ഇടപാടുകൾക്ക്‌ നിരക്ക്‌ ഏർപ്പെടുത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണം. കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധനമന്ത്രിക‍ൂടിയായ മുഖ്യമന്ത്രിയും വിഷയത്തിൽ ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ ജോർഫിൻ പെട്ട, ജനറൽ സെക്രട്ടറി കെ എ സിയാവുദ്ദീൻ, വൈസ്‌ പ്രസിഡന്റ്‌ സാജു മൂ‍ലൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home