ad
Deshabhimani

print edition 'വൺമാൻഷോ' വേണ്ട: മന്ത്രിമാർക്കും എതിർപ്പ്‌; നയപരമായ കാര്യങ്ങളിൽ കൂടിയാലോചന വേണമെന്ന്‌

vd modi adani.jpg
avatar
സി കെ ദിനേശ്‌

Published on Jun 27, 2026, 12:20 AM | 1 min read

തിരുവനന്തപുരം: നയപരമായ കാര്യങ്ങളിൽ ഉൾപ്പെടെ മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിൽ എതിർപ്പുമായി മന്ത്രിമാർ. ഇക്കാര്യങ്ങൾ അടിയന്തരമായി യുഡിഎഫ്‌ ചർച്ചചെയ്യണമെന്നാണ്‌ ഘടകകക്ഷികളുടെയും ആവശ്യം. ലീഗും കോൺഗ്രസിലെ ഒരുവിഭാഗം മന്ത്രിമാരും മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലി മാറ്റാന്‍ യോഗത്തില്‍ ആവശ്യപ്പെടും. ജൂലൈ ആദ്യവാരം മുന്നണിയോഗം ചേരാനാണ് ഏകദേശ ധാരണയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. നയപരമായ കാര്യങ്ങൾ മുന്നണിയില്‍ ചർച്ചചെയ്യണമെന്ന്‌ സ്‌പീക്കറും മന്ത്രിമാരും ആവശ്യപ്പെട്ടിട്ടുണ്ട്‌.


വകുപ്പ്‌ മേധാവികളെ നിശ്ചയിച്ചതിലും ബജറ്റിലെ ഏകപക്ഷീയ പ്രഖ്യാപനങ്ങളിലുമാണ്‌ പ്രതിഷേധം കനക്കുന്നത്. ഇക്കാര്യങ്ങളിലൊന്നിലും കൂടിയാലോചനയില്ലാതെയാണ് മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത്. കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും മന്ത്രിസഭകളിൽ അംഗങ്ങളായിരുന്നവരടക്കം ചർച്ചകളുടെ അഭാവത്തെ എതിര്‍ക്കുന്നു. ബജറ്റ്‌ തയ്യാറാക്കുമ്പോഴും നയപരമായ കാര്യങ്ങൾ തീരുമാനിക്കുമ്പോഴും മന്ത്രിമാരുടെ നോട്ട്‌ ആവശ്യപ്പെടാറുള്ള ശൈലിയാണ്‌ കരുണാകരൻ മുതൽ കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുടെ കാലത്ത് തുടർന്നത്. എന്നാൽ, മദ്യനികുതി ഇളവുപോലെ കോളിളക്കമുണ്ടാക്കുമെന്ന്‌ ഉറപ്പുള്ള വിഷയംപോലും വി ഡി സതീശൻ ഒറ്റയ്‌ക്ക്‌ തീരുമാനിച്ചു.


അമ്പത്‌ ഐഎഎസ്‌ ഉദ്യോഗസ്ഥരെ ഒറ്റയടിക്ക്‌ മാറ്റിയതും വിവിധ വകുപ്പുമേധാവികളെ നിശ്‌ചയിച്ചതും കൂടിയാലോചനയില്ലാതെ. വകുപ്പിലേക്ക്‌ ചില ഉദ്യോഗസ്ഥരെ കൊണ്ടുവരണമെന്ന്‌ മന്ത്രിമാർ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. ഇക്കാര്യങ്ങളും ചർച്ചചെയ്‌ത്‌ തിരുത്തണമെന്നാണ് ഘടകകക്ഷികളുടെയും ആവശ്യം.


​പിഎം ശ്രീ, കരിമണൽ, മദ്യ നികുതിയിളവ്‌ വിഷയങ്ങളിലും യുഡിഎഫ്‌ നേതാക്കൾ പ്രതിപക്ഷത്തിരുന്ന്‌ പറഞ്ഞത്‌ വിഴുങ്ങിയത്‌ ജനങ്ങൾക്കിടയിൽ സര്‍ക്കാരിനെക്കുറിച്ച് വലിയ അവമതിപ്പുണ്ടാക്കി. കുട്ടനാട്‌ എംഎൽഎയെ അപഹസിച്ചതും വലിയ പ്രതിഷേധം വിളിച്ചുവരുത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home