ad
Deshabhimani

print edition പേവിഷ വാക്സിൻ: കള്ളം പ്രചരിപ്പിച്ച് യുഡിഎഫ് പത്രം

manorama fake news.jpg
വെബ് ഡെസ്ക്

Published on May 18, 2026, 12:01 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ വാക്സിന്‍ സ്റ്റോക്കില്ലെന്ന് വ്യാജ പ്രചാരണത്തിലൂടെ പൊതുജനങ്ങളെ പേടിപ്പിച്ച് മനോരമ. ആശുപത്രികളിലെല്ലാം വാക്സിന്റെ ലഭ്യത കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. മാത്രമല്ല, വാക്സിന്‍ ഇല്ലാത്ത ഏതെങ്കിലും ആശുപത്രി ഉണ്ടെങ്കില്‍ സ്‌റ്റോക്ക്‌ ഉറപ്പിക്കാന്‍ തൊട്ടടുത്ത ആശുപത്രിയില്‍നിന്നുള്ള കൈമാറ്റവും അനുവദനീയമാണ്.


മുന്‍വര്‍ഷം കരാറെടുത്ത ഭാരത് ബയോടെക് കമ്പനി കോര്‍പറേഷന് നൽകാനുള്ള ബാക്കി വാക്സിന്‍ ഒരാഴ്ചയ്‌ക്കകം ലഭ്യമാക്കും. കൂടാതെ 2026– 27 വര്‍ഷത്തേക്ക് കരാറെടുത്ത സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കേന്ദ്ര ഡ്രഗ് ലബോറട്ടറിയിലെ പരിശോധന പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്‌ക്കകം വാക്സിന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കൈമാറിത്തുടങ്ങും. വസ്തുത ഇതായിരിക്കെ, വെറും 1300 വയ്ല്‍ മാത്രമെ കേരളത്തിലാകെ ബാക്കിയുള്ളൂ എന്നാണ്‌ മനോരമയുടെ വ്യാജപ്രചാരണം.


മ-ൃഗങ്ങളുടെ കടിയേറ്റവര്‍ക്ക് നൽകുന്ന ഇന്‍ട്രാ ഡെര്‍മല്‍ റാബിസ് വാക്സിന്‍ (ഐഡിആര്‍വി) വെയര്‍‌ഹൗസുകളില്‍ ഇല്ലായെന്നാണ് പ്രചാരണം. കോഴിക്കോട് വെയര്‍ഹൗസില്‍ മാത്രമാണ് വാക്സിന്‍ ഇല്ലാത്തത്. ആശുപത്രികളിലെല്ലാം വാക്സിന്‍ ലഭ്യമാണ് താനും. ഭാരത് ബയോടെക് കമ്പനിയുടെ വാക്സിന് ക്ലിയറന്‍സ് ലഭിച്ച്, ഒരാഴ്ചയ്‌ക്കകം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് ലഭ്യമാക്കുന്നതോടെ വെയര്‍ഹൗസുകളിലും വാക്സിന്‍ സ്റ്റോക്ക് ചെയ്യാനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home