ad
Deshabhimani

'ജയിലിൽ വിനോദത്തിന് സൗകര്യമില്ല'; തടവുകാരന്റെ പരാതി മനുഷ്യാവകാശ കമീഷൻ തള്ളി

custodial death
വെബ് ഡെസ്ക്

Published on Apr 06, 2026, 05:26 PM | 1 min read

മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്ക് വ്യായാമം ചെയ്യാൻ കളിസ്ഥലമില്ലെന്നും തടവുകാർക്ക് വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യമില്ലെന്നുമുള്ള പരാതി മനുഷ്യാവകാശ കമീഷൻ തള്ളി. മഞ്ചേരി എൻഡിപിഎസ് കോടതി 15 വർഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശി സമർപ്പിച്ച പരാതിയാണ് ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് തള്ളിയത്.


എല്ലാ ദിവസവും ഉച്ചയ്ക്കുശേഷവും അവധി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയും ടിവി കാണാൻ സൗകര്യമുണ്ടെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് കമീഷനെ അറിയിച്ചു. ഫുട്ബോളും വോളിബോളും കാരംസും ചെസും സെല്ലുകളിൽ ലഭ്യമാണ്. നടുമുറ്റത്ത് വ്യായാമത്തിന് സൗകര്യമുണ്ട്. പരാതിക്കാരൻ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താറില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home