'പ്രതിപക്ഷ ശബ്ദം കേൾക്കരുത്'; പിണറായിയുടെ വാർത്താസമ്മേളനം തമസ്കരിച്ച് ചാനലുകൾ

തിരുവനന്തപുരം: കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മുന്നൊരുക്കങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരിന് വന്ന ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാർത്താ സമ്മേളനം കൂട്ടത്തോടെ തമസ്ക്കരിച്ച് മലയാള ചാനലുകൾ. ഇടതുപക്ഷ വിരുദ്ധതയ്ക്ക് കുടപിടിക്കുന്ന മാധ്യമങ്ങൾ, തങ്ങളുടെ രാഷ്ട്രീയ പ്രതിബദ്ധത, അർഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം തെളിയിക്കുകയാണ്. കൈരളി ഒഴികെ ഒരു ചാനലും വാർത്താ സമ്മേളനം തത്സമയം നൽകിയില്ല. ചിലർ കുറച്ച് നേരം മാത്രം സംപ്രേക്ഷണം ചെയ്ത് ചടങ്ങ് തീർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പറയുന്നതൊന്നും ഡൽഹിയിൽ വാർത്താ ചാനലുകൾ കൊടുക്കാറില്ല. ഡൽഹിയിൽ മോദിയെയാണെങ്കിൽ കേരളത്തിൽ വി ഡി സതീശനെ മാധ്യമങ്ങൾ കോട്ടകെട്ടി സംരക്ഷിക്കുകയാണ്. സതീശൻ ഇന്നലെ വാർത്താസമ്മളത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് വസ്തുതകൾ നിരത്തിയുള്ള മറുപടിയായിരുന്നു പിണറായി വിജയൻ നൽകിയത്.
തുരങ്കപാത പദ്ധതിയുടെ ഭാഗമായി നീക്കിയ മണ്ണ് നീക്കം ചെയ്യാൻ നേരത്തേ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചെങ്കിലും ആ തീരുമാനം ആരാണ് അട്ടിമറിച്ചത്? അതിതീവ്രമഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും യെല്ലോ അലർട്ട് മാത്രമാണ് പുറപ്പെടുവിച്ചത്. ഇവയെല്ലാം സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരവീഴ്ചയാല്ലേ? തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷനേതാവ് ഉന്നയിച്ചത്. ഇവയൊന്നും തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ ചാനലുകൾ തയ്യാറായില്ല. സാധാരണ സംപ്രേഷണം ചെയ്യാറുള്ള ചോദ്യോത്തരവേളയും ചാനലുകൾ കണ്ടില്ലെന്ന് നടിച്ചു.
പിണറായി വിജയൻ വാർത്താ സമ്മേളനം: ദൈർഘ്യം 52 മിനിറ്റ്
ചാനലുകൾ തത്സമയ സംപ്രേഷണം ചെയ്തത്
ഏഷ്യാനെറ്റ്- പൂജ്യം മിനിറ്റ്
24 ന്യൂസ്- പൂജ്യം മിനിറ്റ്
റിപ്പോർട്ടർ- പൂജ്യം മിനിറ്റ്
ന്യൂസ് മലയാളം- രണ്ട് മിനിറ്റ്
മാതൃഭൂമി- ആറ് മിനിറ്റ്
മനോരമ - എട്ട് മിനിറ്റ്
മീഡിയാവൺ- ഏഴ് മിനിറ്റ്
കൈരളി- 52 മിനിറ്റ്










0 comments