ad
Deshabhimani

ദിൽജിത് ദോസഞ്ജിന്റെ 'സത്‍ലുജ്' ഒടിടിയിൽ പുനഃസ്ഥാപിക്കണം; ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി

SUTLUJ
വെബ് ഡെസ്ക്

Published on Jul 09, 2026, 06:10 PM | 1 min read

ചണ്ഡീ​ഗഡ്: പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ജ് കേന്ദ്ര കഥാപാത്രമായെത്തുന്ന 'സത്‍ലുജ്' ഒടിടിയിൽ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. മനുഷ്യാവകാശ പ്രവർത്തകനായ ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച 'സത്‌ലജ്' സീ5 ഒടിടിയിൽ നിന്ന് അടുത്തിടെ നീക്കം ചെയ്തിരുന്നു. ഇതിനെതിരെ പഞ്ചാബ് സ്വദേശിയായ ഷർവാൻ സിങ് ആണ് ഹരിയാന പഞ്ചാബ് - ഹരിയാന കോടതികളിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.


സർക്കാരിന്റെയോ അധികൃതരുടെയോ ഔദ്യോഗിക നിർദ്ദേശങ്ങളൊന്നുമില്ലാതെ ചിത്രം നീക്കം ചെയ്തത് ഏകപക്ഷീയവും യുക്തിരഹിതവുമാണ്. യാതൊരു വിധത്തിലുള്ള നിയമപരമായ ഉത്തരവോ വ്യക്തമായ കാരണങ്ങളോ ഇല്ലാതെ ചിത്രം നീക്കം ചെയ്തത് ആർട്ടിക്കിൾ 19(1)(a) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു.



Related News


ചിത്രം ചരിത്രപരമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് രാജ്യത്തിന്റെ പരമാധികാരത്തെയോ സുരക്ഷയെയോ ബാധിക്കുന്നതല്ലെന്നും നിയമപരമായ അധികാരമില്ലാതെ ഉള്ളടക്കം പിൻവലിക്കുന്നത് വരിക്കാരുടെ അവകാശത്തെ ഹനിക്കുന്നുവെന്നുമാണ് ഹർജിയെ വാദം. നേരത്തെ സെൻസർ ബോർഡ് തിയേറ്റർ റിലീസിന് അനുമതി നൽകാത്തതിനാൽ ചിത്രം മൂന്ന് വർഷത്തോളം റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഒടുവിൽ ഒടിടിയിൽ റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിലാണ് ചിത്രം നീക്കം ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home