ad
Deshabhimani

"ഫ്രാൻസിനെ തൊടാൻ ആരുണ്ട്?"; ലോകകപ്പ് കിരീടം അവർ തന്നെ കൊണ്ടുപോകുമെന്ന് സുനിൽ ഛേത്രി

SUNIL CHHETRI

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 09, 2026, 06:27 PM | 1 min read

ന്യൂഡൽഹി: ഫിഫ ലോകകപ്പ് 2026-ലെ കിരീടം ഫ്രാൻസ് തന്നെ സ്വന്തമാക്കുമെന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി. മൊറോക്കോയ്‌ക്കെതിരായ നിർണ്ണായക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കവേയാണ് ദെഷാംപിന്റെ കീഴിലുള്ള ഫ്രഞ്ച് ടീമിനെ വാനോളം പുകഴ്ത്തി ഛേത്രി രംഗത്തെത്തിയത്.


ഫ്രാൻസിന്റെ കളിക്കാരുടെ നിലവാരവും ടീമിനുള്ളിലെ ആഴവും ലോകത്തെ മറ്റേതൊരു ടീമിനേക്കാളും മികച്ചതാണെന്ന് അദ്ദേഹം വിലയിരുത്തി. "ഫ്രാൻസിനെതിരെ എങ്ങനെ ബെറ്റ് വെക്കാൻ സാധിക്കും? അസാമാന്യമായ വേഗതയും സ്റ്റാമിനയും അനുഭവസമ്പത്തും കിരീടങ്ങൾ നേടിയ പാരമ്പര്യവുമുള്ള ടീമാണവർ.


ഒരു സൂപ്പർതാരം ലഭ്യമാകാത്ത അവസ്ഥ വന്നാൽ പോലും, പകരക്കാരനായി മറ്റൊരു സൂപ്പർതാരം അതെ സ്ഥാനത്തേക്ക് വരുന്നു. ലോകത്തിലെ വളരെ കുറച്ചു ടീമുകൾക്ക് മാത്രമേ ഇത്രയും വലിയൊരു ആഡംബരമുള്ളൂ," സീ5-ന്റെ ലോകകപ്പ് കവറേജ് വിദഗ്ധ സമിതിയിൽ സംസാരിക്കവേ ഛേത്രി വ്യക്തമാക്കി.


ഫ്രാൻസിന്റെ കരുത്ത് ആദ്യ ഇലവനിലെ താരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ബെഞ്ചിലിരിക്കുന്നവരും ലോകോത്തര നിലവാരമുള്ളവരാണെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി.


വലിയ ടൂർണമെന്റുകളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ അവർക്ക് കഴിയുന്നുണ്ട്. ഈ ടീമിൽ കാര്യമായ ദൗർബല്യങ്ങളൊന്നും കാണാൻ കഴിയുന്നില്ലെന്നും ഛേത്രി കൂട്ടിച്ചേർത്തു.


2022 ലോകകപ്പ് സെമി ഫൈനലിൽ മൊറോക്കോയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഇറങ്ങുന്നത്. മറുഭാഗത്ത്, അച്ചടക്കമുള്ള പ്രതിരോധവും തന്ത്രപരമായ നീക്കങ്ങളും കൊണ്ട് മൊറോക്കോയും വലിയ ഭീഷണി ഉയർത്തുന്നുണ്ട്.


കിലിയൻ എംബാപ്പെയുടെ മികവിലും ഉസ്മാൻ ഡെംബെലെയുടെ വേഗതയിലും ഫ്രാൻസ് പ്രതീക്ഷ അർപ്പിക്കുമ്പോൾ, അഷ്റഫ് ഹക്കിമിയുടെ നേതൃത്വത്തിലുള്ള മൊറോക്കോ അപ്രതീക്ഷിത തിരിച്ചടികൾ നൽകാനാണ് പദ്ധതിയിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home