ad
Deshabhimani

ഹങ്കറിയിലേക്ക് വിസ വാഗ്ദാനം: ലക്ഷങ്ങൾ തട്ടിയ യുവാവിനെതിരെ കേസ്

Immigration and Foreigners Bill
വെബ് ഡെസ്ക്

Published on Jul 09, 2026, 06:51 PM | 1 min read

കാഞ്ഞങ്ങാട്: ഹങ്കറിയിലേക്ക് വിസ വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. ബേക്കൽ സ്വദേശി അബ്ദുൾ റിഷാൻ, കാഞ്ഞങ്ങാട് തെക്കേപ്പുറം സ്വദേശി അജിനാസ് എന്നിവർ നൽകിയ പരാതിയിൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി നിർദേശപ്രകാരം മീനാപ്പീസിലെ അസ്കറിനെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്.


ഹങ്കറിയിൽ ജോലി വാഗ്ദാനംചെയ്ത് പരാതിക്കാരിൽനിന്നും മറ്റു പലരിൽനിന്നുമായി അസ്കർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പരാതി. സമയപരിധി കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതിനെ തുടർന്ന് അബ്ദുൾ റിഷാനും അജിനാസും അസ്കറിനെ നേരിൽ കണ്ടപ്പോൾ ഒമ്പതു മാസത്തിനുള്ളിൽ വാങ്ങിയ പണം തിരികെ നൽകാമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ പണം ലഭിക്കാതിരുന്നതോടെ ഇരുവരും കോടതിയിൽ ഹരജി നൽകുകയായിരുന്നു. വ്യാജരേഖകളും പേപ്പറുകളും ചമച്ചാണ് തങ്ങളെയും ബന്ധുക്കളെയും കബളിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home