ഗാസിയാബാദിൽ കനത്ത മഴ; വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

Photo Credit:ANI
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരി ദാരുണമായി മരിച്ചു. വിജയ് നഗർ സർവോദയ നഗറിലെ മാൻവിയാണ് മരിച്ചത്.
വീടിന് പുറത്തെ തെരുവിൽ കെട്ടിക്കിടന്ന വെള്ളത്തിൽ കാൽ വഴുതി വീണാണ് അപകടം. കുട്ടി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് ഗാസിയാബാദിലും നോയിഡയിലും ജനജീവിതം സ്തംഭിപ്പിച്ചു. വസുന്ധര സെക്ടർ 13-ൽ നിർമ്മാണത്തിലിരുന്ന ബേസ്‌മെന്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്ന് കാറും സ്കൂട്ടറും കുഴിയിൽ വീണു. നാഷണൽ ഹൈവേ-9-ലെ രൂക്ഷമായ വെള്ളക്കെട്ട് ഗതാഗതത്തെയും സാരമായി ബാധിച്ചു.
മുൻകരുതൽ നടപടിയായി ഗാസിയാബാദിലെ സർക്കാർ സ്കൂളുകൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. നോയിഡയിലെ വിവിധ സെക്ടറുകളിലും മുട്ടോളം വെള്ളം കയറിയത് യാത്രക്കാരെ ദുരിതത്തിലാക്കി.











0 comments