ഏഴുകുടിക്കൽ ഖലീൽ അന്തരിച്ചു

പൊന്നാനി: മുൻ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയുടെ മകൻ ഏഴുകുടിക്കൽ ഖലീൽ (63) അന്തരിച്ചു. ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം വെളളിയാഴ്ച പകൽ 11ന് പൊന്നാനി സിയാറത്ത് പള്ളിയിൽ.
സിപിഐ എം പൊന്നാനി സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും പ്രവാസി സംഘം പൊന്നാനി ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. ഉമ്മ: ഫാത്തിമ (പൊന്നാനി നഗരസഭ മുൻ ചെയർപേഴ്സൺ, സിപിഐ എം ബ്രാഞ്ച് അംഗം).
ഭാര്യ: പരേതയായ മുംതാസ്. മക്കൾ: ഇ കെ ഇർഫാൻ, ഇ കെ ഇർഷാദ് (സെക്രട്ടറി കെഎസ്ടിഎ പൊന്നാനി സബ് ജില്ല കമ്മിറ്റി, അധ്യാപകൻ എംഐഎച്ച് എസ് എസ് ഫോർ ഗേൾസ് പൊന്നാനി), മരുമക്കൾ: ഷൈമ, ഹന. സഹോദരങ്ങൾ: റസൂൽ സലാം, സീനത്ത്, ഇ കെ ജലീൽ, ഇ കെ മുസ്താഖ്.











0 comments