തൃണമൂൽ മുൻ എംപിമാർ ബിജെപിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് വിട്ട മൂന്ന് മുൻ എംപിമാർ ബിജെപിയിൽ ചേർന്നു. സുഷ്‌മിത ദേവ്, സുഖേന്ദു ശേഖർ റോയ്, പ്രകാശ് ചിക് ബാരൈക് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ മാസമാണ് മൂവരും പാർടി വിട്ടത്. വ്യാഴാഴ്ച കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിലാണ് മൂവരും പാർടി അംഗത്വം സ്വീകരിച്ചത്.
സംസ്ഥാനത്ത് പാർടി നേരിടുന്ന തുടർച്ചയായ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ് തൃണമൂലിന്റെ പാർലമെന്റിലെ പ്രധാന മുഖങ്ങളിലൊന്നായ സുഖേന്ദു ശേഖർ റോയി തൃണമൂൽ വിട്ടത്. രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച സുസ്മിത ദേവ് ബിജെപിയിൽ ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എംപി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി സുസ്മിത ചർച്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അസമിലെ സിൽച്ചാറിൽ നിന്നുള്ള കോൺഗ്രസ് മുൻ ലോക്സഭാംഗമായിരുന്നു സുസ്മിത. 2019ലെ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ കോൺഗ്രസ് വിട്ട സുസ്മിത, 2021-ലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
നേരത്തെ ടിഎംസിയുടെ 28 ലോക്‌സഭാ എംപിമാരിൽ 20 പേർ എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് സ്‌പീക്കർ ഓം ബിർളയ്‌ക്ക് കത്തുനൽകിയിരുന്നു.











0 comments