ad
Deshabhimani

തിരുവല്ലത്ത് ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചു; രണ്ട് മരണം

Accident

നവീൻ സിബി , മൃദുല ആൻ ഉമ്മൻ

വെബ് ഡെസ്ക്

Published on Jul 09, 2026, 08:25 PM | 1 min read

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കൾ മരിച്ചു. കഴക്കുട്ടം യു സ് ടി ഗ്ലോബലിലെ ജീവനക്കാരൻ എറണാകുളം മുളവുർ ഈസ്റ്റ് വാഴപിളളി നിരപ്പിൽ വലിയവീട്ടിൽ പറമ്പിൽ നവീൻ സിബി (25), കഴക്കൂട്ടം കിൻഫ്രയിലെ ഇവൈ ജിബിഎസ് ഇന്ത്യാ ലിമിറ്റഡിലെ ജീവനക്കാരി ഇടുക്കി തൊടുപുഴ കരികുന്നം മുട്ടം മ്‌റാള അരികുപുറത്ത് മൃദുല ആൻ ഉമ്മൻ(25) എന്നിവരാണ് മരിച്ചത്. തിരുവല്ലം ടോൾ പ്ലാസയ്ക്കു സമീപമാണ് അപകടം നടന്നത്. വ്യാഴാഴ്ച ഉച്ചക്ക് 2.30-ഓടെയാണ് അപകടം നടന്നത്.


കോവളം ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അവിടെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുത പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ടുപേരുടെയും തലയ്ക്ക് ആണ് ഗുരുതര പരിക്കേറ്റത്. യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജീവനുണ്ടായിരുന്ന യുവാവിനെ ദേശീയപാത അതോറിറ്റിയുടെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. നവീന്റെ അച്ഛൻ സിബി ജോസഫ്. മൃദുലയുടെ അച്ഛൻ ഉമ്മൻ വർഗീസ്, അമ്മ സജി ഉമ്മൻ.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home