ad
Deshabhimani

സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിൽ എൻപിആർ, എൻആർസി 
എന്നിവയിലേക്ക് കടക്കാനാണ് കേന്ദ്രശ്രമം

print edition സെൻസസിനൊപ്പം എൻപിആർ നടപ്പാക്കില്ല ; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

census
വെബ് ഡെസ്ക്

Published on Feb 07, 2026, 12:51 AM | 1 min read


തിരുവനന്തപുരം

സംസ്ഥാനത്ത് സെൻസസിന്റെ ഭാഗമായി ഒരു കാരണവശാലും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ല. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രാജ്യത്ത്‌ അടുത്ത വർഷംമുതൽ നടക്കുന്ന സെൻസസ് നടപടികൾക്കൊപ്പം എൻപിആർ കൂടി നടത്തുമെന്ന അഭ്യൂഹം നിലനിൽക്കെയാണ്‌ നടപടി. ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരെയുള്ള സർക്കാരിന്റെ സുവ്യക്തമായ നിലപാട് ഉയർത്തിപ്പിടിച്ചാണ് എൻഡിഎ-ഫ്‌ സർക്കാർ ഉത്തരവിറക്കിയത്.


സംസ്ഥാനത്ത് ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും 2019 ഡിസംബർ 20 മുതൽ നിർത്തിവച്ചതായും ഉത്തരവിലുണ്ട്. 2019-ൽ സെൻസസിനൊപ്പം എൻപിആർ നടപ്പിലാക്കാൻ കേന്ദ്രം ശ്രമിച്ചപ്പോഴാണ്‌ സംസ്ഥാനം ഉത്തരവിറക്കിയത്‌. കോവിഡ് കാരണം സെൻസസ്‌ നീണ്ടു. അതാണ്‌ അടുത്ത വർഷം നടക്കുക.


പൗരത്വ നിയമ ഭേദഗതിക്കെതിരെ(സിഎഎ) പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലേതാണ്‌. സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്തതും കേരളമാണ്. ഈ നിലപാടിന്റെ തുടർച്ചയാണ് പുതിയ ഉത്തരവ്.


​സെൻസസിലെ രാഷ്ട്രീയലക്ഷ്യം

സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻപിആർ), ദേശീയ പൗരത്വ രജിസ്‌റ്റർ (എൻആർസി) എന്നീ രാഷ്‌ട്രീയ ലക്ഷ്യങ്ങളിലേക്ക് കടക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. സെൻസസിനൊപ്പം എൻപിആർ കൂടി തയ്യാറാക്കിയശേഷം എൻആർസിയിലേക്ക്‌ നീങ്ങാനാണ്‌ പദ്ധതി. ഇതിൽ സംശയിക്കപ്പെടുന്നവരെ മതിയായ രേഖകളില്ലെന്ന് ചൂട്ടിക്കാട്ടി എൻആർസിയിൽനിന്ന്‌ ഒഴിവാക്കും. അസമിൽ നടപ്പാക്കിയ എൻആർസി പ്രക്രിയയുടെ ഭാഗമായി 20 ലക്ഷം പേരാണ്‌ പൗരത്വ പട്ടികയിൽനിന്ന്‌ പുറത്തായത്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home