ad
Deshabhimani

print edition മെമുവിന്റെ കോച്ച്‌ കൂട്ടിയില്ല, പുതിയതുമില്ല: നട്ടംതിരിഞ്ഞ്‌ യാത്രക്കാർ; വിഷുക്കാലത്ത്‌ ഇരട്ടി ദുരിതം

memu train rush

പാലക്കാട്‌–എറണാകുളം മെമുവിലെ യാത്രക്കാരുടെ തിരക്ക്‌ (ഫയൽ ചിത്രം)

avatar
സ്വന്തം ലേഖകൻ

Published on Apr 13, 2026, 12:01 AM | 1 min read

പാലക്കാട്‌ : പാലക്കാട്‌ – എറണാകുളം മെമുവിന്റെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുമെന്നും പാലക്കാട്‌-–പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു സർവീസ്‌ തുടങ്ങുമെന്നുമുള്ള വാഗ്‌ദാനം പാലിക്കാത്ത റെയിൽവേ നടപടിയിൽ നട്ടംതിരിഞ്ഞ്‌ യാത്രക്കാർ. വിഷുക്കാലമായതോടെ ഇരട്ടിയാണ്‌ ദുരിതം. പാലക്കാട്‌ -– പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു അനുവദിക്കുന്നതിനുപകരം വണ്ടി നമ്പർ മാറ്റി ജനങ്ങളെ കബളിപ്പിക്കുകയാണ്‌ അധികൃതർ.


ഏറെക്കാലത്തെ മുറവിളിക്കുശേഷം കോച്ച്‌ വർധിപ്പിക്കുമെന്ന്‌ റെയിൽവേ അറിയിച്ചപ്പോൾ ആഹ്ലാദത്തിലായിരുന്നു പാലക്കാട്‌–എറണാകുളം മെമു യാത്രക്കാർ. എട്ട്‌ കോച്ച്‌ 12 ആക്കുമെന്നായിരുന്നു നേരത്തെ ഇറക്കിയ സർക്കുലറിൽ പറഞ്ഞത്‌. എന്നാൽ ഇതുവരെയും കോച്ച്‌ കൂട്ടിയില്ല. 66609–66610 നമ്പറിലാണ്‌ പാലക്കാട്‌–എറണാകുളം, എറണാകുളം–പാലക്കാട്‌ മെമു സർവീസ്‌. ഇ‍ൗ ട്രെയിൻ വൈകിട്ട്‌ 6.20ന്‌ പാലക്കാട്‌ എത്തിയാൽ 66623 നമ്പറിൽ പൊള്ളാച്ചിയിലേക്ക്‌ തിരിക്കും. പിറ്റേന്ന്‌ രാവിലെ 7.10ന്‌ 66624 നമ്പറിൽ പാലക്കാട്‌ എത്തും. ഇതോടെ നേരത്തെയുള്ള തിരക്ക്‌ വർധിച്ചതായി യാത്രക്കാർ പറയുന്നു.


ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7.20ന്‌ പാലക്കാട്‌ ജങ്ഷനിൽനിന്ന്‌ പുറപ്പെടുന്ന വണ്ടി 10.45ന്‌എറണാകുളത്ത്‌ എത്തും. എറണാകുളത്തുനിന്ന്‌ പകൽ 2.45ന്‌ പുറപ്പെടുന്ന വണ്ടി 6.20ന്‌ പാലക്കാട്‌ എത്തുന്ന രീതിയിലായിരുന്നു മെമു സർവീസ്‌. എട്ട്‌ കോച്ചുള്ള വണ്ടിയിൽ അന്നുതന്നെ ശ്വാസം മുട്ടിയായിരുന്നു യാത്ര. ദേശീയപാതയിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്‌ കാരണം നിരവധിപേരാണ്‌ ഇ‍ൗ വണ്ടിയെ ആശ്രയിച്ചിരുന്നത്‌. 800 പേർ സഞ്ചരിക്കുന്ന ട്രെയിനിൽ 3000 പേർ. പാലക്കാട്ടുനിന്ന്‌ പുറപ്പെടുമ്പോൾതന്നെ വണ്ടി നിറയും. തൃശൂർ മെഡിക്കൽ കോളേജ്‌, അമല ആശുപത്രി, ജൂബിലി മിഷൻ ആശുപത്രി എന്നിവയെ ആശ്രയിക്കുന്ന രോഗികളും അവരുടെ കൂടെപ്പോകുന്നവരും ഇ‍ക്കൂട്ടത്തിലുണ്ട്‌. അർബുദ ബാധിതരും വൃക്കരോഗത്തിന്‌ ഡയാലിസിസ്‌ ചെയ്യുന്നവരുമാണ്‌ ഏറെയും. വിദ്യാർഥികളും സർക്കാർ–-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരും ദുരിതത്തിലാണ്‌. രാവിലെ 5.20ന്റെ ആലപ്പി എക്‌സ്‌പ്രസാണ്‌ എറണാകുളത്തേക്കുള്ള ആദ്യവണ്ടി. പിന്നെയുള്ളത്‌ എട്ടിനുള്ള ദീർഘദൂര വണ്ടികളാണ്‌. ഇവ കൃത്യസമയത്ത്‌ എത്തുമെന്നുറപ്പില്ലാത്തതിനാൽ യാത്രക്കാരുടെ പ്രധാന ആശ്രയമാണ്‌ മെമു. ഇ‍ൗ സാഹചര്യത്തിലാണ്‌ എട്ടിന്‌ പകരം 12 കോച്ച്‌ അനുവദിക്കണമെന്ന ആവശ്യമുയർന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home