ധർമേന്ദ്ര പ്രധാന്റെ രാജി; അസമിലും പ്രതിഷേധിച്ച് വിദ്യാർഥികൾ

ദിബ്രുഗഡ്: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാക്രമക്കേടുകളിലും രാജ്യത്താകെ പ്രതിഷേധം. അസമിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും മത്സരപ്പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധപരിപാടികൾ നടന്നു.
ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സിജെപിയുടെ നേതൃത്വത്തിൽ ഡെൽഹിയിലേതിന് സമാനമായ പ്രതിഷേധമാണ് അസമിലും നടന്നത്. തങ്ങളുടെ ഭാവിക്ക് വേണ്ടിയത് ഈ പ്രതിഷേധം നടത്തുന്നതെന്ന് വിദ്യാർഥികൾ പ്രതികരിച്ചു.
ദേശീയതലത്തിൽ നടന്ന ഒരു പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോലും ഭരണസംവിധാനം തയാറല്ല. അതിനെതിരെ സംസാരിച്ചവർ നിയമവിരുദ്ധമായി അടിച്ചമർത്താൻ സർക്കാർ സംവിധാനങ്ങളെ തന്നെ ഉപയോഗിക്കുന്നു.
ഇങ്ങനെയൊരു നാട്ടിൽ എങ്ങനെ ജീവിക്കുമെന്ന് ആശങ്കയുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. അതേസമയം, വിദ്യാർത്ഥികളുടെ പ്രതിഷത്തെത്തുടർന്ന് ഗത്യന്തരമില്ലാതെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ കേന്ദ്രം അഴിച്ചുപണി നടത്തി. 47 ഓളം ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും എൻടിഎ പുനഃസംഘടിപ്പിക്കുകയും ചെയ്തു.









0 comments