ad
Deshabhimani

മദ്യപിക്കാൻ പണം നൽകിയില്ല; മകനെ അച്ഛൻ മർദിച്ചുകൊന്നു

beaton
വെബ് ഡെസ്ക്

Published on Jul 25, 2026, 09:40 AM | 1 min read

നോയ്ഡ : ഗ്രേറ്റർ നോയിഡയിൽ വഴക്കിനിടെ മകനെ അച്ഛൻ മർദിച്ചു കൊലപ്പെടുത്തി. മദ്യപിക്കാൻ പണം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയായിരുന്നു കൊലപാതകം. നോയ്ഡ സ്വദേശിയായ കരൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 47കാരനായ ദേവേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 21 ന് നോളജ് പാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. മദ്യത്തിനുള്ള പണത്തെച്ചൊല്ലി അച്ഛനും മകനും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.


മദ്യപിച്ചെത്തിയ ദേവേന്ദ്ര കൂടുതൽ മദ്യം വാങ്ങാനായി മകൻ കരണിനോട് പണം ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാൽ കരൺ പണം നൽകിയില്ല. പിന്നാലെ ദേവേന്ദ്ര വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ തിരിച്ചെത്തിയ ദേവേന്ദ്ര, മുളവടികൊണ്ട് കരണിന്റെ തലയിൽ അടിച്ച ശേഷം ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കരണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.


കരണിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ദേവേന്ദ്രയ്‌ക്കെതിരെ ബിഎൻഎസ് സെക്ഷൻ 105 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുഗ്ലക്പൂരിൽ നിന്നാണ് ദേവേന്ദ്രയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന മുളവടിയും ഇയാളുടെ കൈവശം നിന്ന് കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home