ad
Deshabhimani

print edition കേരളത്തിൽ
ലോഡ്‌ ഷെഡിങ്‌ ഇല്ല: മന്ത്രി കെ കൃഷ്‌ണന്‍കുട്ടി

K Krishnankutty
വെബ് ഡെസ്ക്

Published on Apr 30, 2026, 12:36 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ ലോഡ്‌ഷെഡിങ്‌ ഇല്ലെന്ന്‌ വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. ലോഡ്‌ കൂടുമ്പോൾ ഡ്രിപ്പാകുന്നതാണ് കരന്റ് പോകാൻ കാരണം. ലോഡ്‌ഷെഡിങ്ങും ഡ്രിപ്‌ ആകുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടംകുളത്തുനിന്ന് ലഭിക്കേണ്ട 266 മെഗാവാട്ട് വൈദ്യുതി ലഭ്യമായിത്തുടങ്ങി. അപ്രതീക്ഷിതമായ കാലാവസ്ഥയും യുദ്ധവുമാണ്‌ വൈദ്യുതി നിയന്ത്രണത്തിലേക്ക് നയിച്ചത്‌. വൈദ്യുതവാഹനങ്ങളുടെ ഉപയോഗം കേരളത്തിൽ ക്രമാതീതമായി വർധിച്ചു. വേനല്‍മഴയെത്തിയതോടെ ചൂടിന്‌ നേരിയ ആശ്വാസമുണ്ട്‌.


വൈദ്യുതി ഉൽപ്പാദനരംഗത്ത് ഇതുവരെയില്ലാത്ത കുതിച്ചുചാട്ടമാണ്‌ ഉണ്ടായത്‌. ജലവൈദ്യുത പദ്ധതികളിലൂടെ 175 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. കെഎസ്‌ഇബി ഒന്നും ചെയ്‌തില്ലെന്ന്‌ പറയുന്നത്‌ മനോവിഷമം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home