ad
Deshabhimani

print edition തിരുവോണസദ്യയിൽ വീഴ്‌ചയുണ്ടായിട്ടില്ല ; മന്ത്രിയുടെ ആരോപണം തള്ളി 
ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌

k jayakumar.
വെബ് ഡെസ്ക്

Published on Sep 04, 2026, 01:31 AM | 1 min read

തിരുവനന്തപുരം : ശബരിമലയിൽ തിരുവോണസദ്യ വിളമ്പിയതിൽ ദേവസ്വം ബോർഡിന്‌ വീഴ്‌ചയുണ്ടായെന്ന മന്ത്രി കെ മുരളീധരന്റെ ആരോപണം തള്ളി ബോർഡ്‌ പ്രസിഡന്റ്‌ കെ ജയകുമാർ. മെസിലെ ജീവനക്കാർക്ക്‌ മാത്രമാണ്‌ ഇത്തവണ സദ്യ നൽകിയത്‌. അന്നദാന മണ്ഡപത്തിൽ പുലാവാണ്‌ വിളമ്പിയത്. അല്ലെന്ന്‌ പറഞ്ഞിട്ടില്ല.


എന്നാൽ, സദ്യയുണ്ടായതുകൊണ്ട്‌ കൂടുതൽ പേർക്ക്‌ നൽകാമെന്ന ഉദ്ദേശ്യത്തിൽ അന്നദാനമണ്ഡപത്തിൽ എത്തിയവരെക്കൂടി മെസിൽ ഉൾപ്പെടുത്തിയതാണ്‌. മുൻവർഷങ്ങളിൽ മേൽശാന്തി, പൊലീസ്‌ ഉൾപ്പെടെയുള്ള ജീവനക്കാർ പിരിവിട്ട്‌ സദ്യ നടത്തിയിരുന്നു. ഇത്തവണ, അനാവശ്യ സ്പോൺസർഷിപ്പുകൾ വേണ്ടെന്ന നിലപാടിൽ ജീവനക്കാർക്കുവേണ്ടി ദേവസ്വം ബോർഡ്‌ തന്നെ സദ്യയൊരുക്കി. വീഴ്‌ചയുണ്ടായെന്ന്‌ വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ആരോപണം. നവംബർ 15 മുതൽ അന്നദാനമണ്ഡപത്തിൽ സദ്യയുണ്ടാകും.


വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കിൽ അതും പരിഹരിക്കും. മണ്ഡലകാല ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും നിലവിൽ നവംബർ വരെയുള്ള ആവശ്യത്തിന്‌ ശർക്കര ശേഖരമുണ്ടെന്നും ജയകുമാർ പറഞ്ഞു. പുതുതായി ശേഖരിക്കുന്നതിന്‌ രണ്ടു തവണ കരാർ വിളിച്ചു. യോഗ്യതയുള്ളവരെ ലഭിക്കാത്തതിനാൽ മൂന്നാമതും വിളിച്ചിട്ടുണ്ട്‌. ഇടനിലക്കാർക്ക്‌ പകരം ഉൽപ്പാദക കമ്പനികൾ നേരിട്ടു സമീപിക്കുമെന്നാണ്‌ പ്രതീക്ഷ. പ

മ്പയിൽ സ്റ്റോക്ക്‌ എത്തിച്ച്‌ ടെസ്റ്റിങ്ങിനുശേഷം മാത്രം സന്നിധാനത്തിലെത്തിച്ചാൽ മതിയെന്നാണ്‌ നിലപാട്‌. കടകളുടെ കരാർ 10 ദിവസത്തിനകം നടക്കും. പുതുതായി നിർമിക്കുന്ന തീർഥാടന കുളത്തിന്റെ കുറ്റിയടിച്ചു. എസ്റ്റിമേറ്റ്‌ പൂർത്തിയായശേഷം മറ്റു നടപടികളിലേക്ക്‌ കടക്കുമെന്നും കെ ജയകുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home