ad
Deshabhimani

സര്‍ക്കാര്‍ വിശദീകരണം തേടി

ടോമിൻ തച്ചങ്കരിയുടെ തടവിൽ ഇളവില്ല; ഇടക്കാല ഉത്തരവിറക്കാൻ ഹൈക്കോടതി വിസമ്മതിച്ചു

tt
വെബ് ഡെസ്ക്

Published on Sep 22, 2026, 12:40 PM | 1 min read

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ഹര്‍ജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. അപ്പീൽ അപേക്ഷയിൽ കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടി.


ഹര്‍ജിയിൽ പ്രോസിക്യൂഷന് എതിര്‍പ്പ് അറിയിക്കാൻ രണ്ട് ദിവസത്തെ സമയം അനുവദിച്ച് ജസ്റ്റീസ് എ ബദറുദ്ധീൻ ഉത്തരവിട്ടു. കേസ് ഇനി 24 ന് പരിഗണിക്കും.


കഴിഞ്ഞ വ്യാഴാഴ്ചയാണ് വിജിലൻസ് കോടതി ടോമിൻ തച്ചങ്കരിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നാല് വർഷത്തെ തടവുശിക്ഷയും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.


Related News

2003 ജനുവരി 1 മുതൽ 2005 മാർച്ച് 1 വരെയുള്ള കാലയളവിൽ സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ചാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പിന്നീട് ഇത് 2007 ജൂലൈ 4 വരെയുള്ള കാലയളവിലേക്ക് നീട്ടുകയായിരുന്നുവെന്ന് ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഇതിന് പിന്നാലെ 2007 ജൂലൈ 4-ന് വിവിധയിടങ്ങളിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. അന്വേഷണത്തിന് ശേഷം ഫൈനൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. വിവിധ വിജിലൻസ് കോടതികളിലായി തുടര്‍ന്ന കേസ് 2020-ലാണ് കോട്ടയം വിജിലൻസ് കോടതിയുടെ പരിഗണനയിൽ എത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home