ad
Deshabhimani

ഒഴുക്കിൽപ്പെട്ട ആനക്കുട്ടിയെ രക്ഷിക്കാൻ 3 കിലോമീറ്റർ തോണി തുഴഞ്ഞ് മത്സ്യത്തൊഴിലാളികൾ; വീഡിയോ

elephant
വെബ് ഡെസ്ക്

Published on Sep 22, 2026, 12:04 PM | 1 min read

കൊൽക്കത്ത: ഒഴുക്കിൽപ്പെട്ട ആനക്കുട്ടിയെ രക്ഷിക്കാൻ 3 കിലോമീറ്റർ തോണി തുഴഞ്ഞ് മത്സ്യത്തൊഴിലാളികൾ. പശ്ചിമ ബംഗാളിലെ ടീസ്റ്റ നദിയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട ആനക്കുട്ടിയെ രണ്ട് മത്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.


ടീസ്റ്റ നദിയുടെ മാൽബസാർ സബ് ഡിവിഷന് സമീപമുള്ള 'സ്പർ നമ്പർ 12' എന്ന ഭാഗത്ത് മീൻപിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആനക്കുട്ടി വെള്ളത്തിൽ പെട്ടുപോകുന്നത് ഇവർ കണ്ടത്. തുടർന്ന് ശക്തമായ ഒഴുക്കിനെതിരെ ഏകദേശം 3 കിലോമീറ്ററോളമാണ് ഇവർ വഞ്ചിയിൽ ആനക്കുട്ടിയെ പിന്തുടർന്നത്.


വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടിയെ തോണിയിലിരുത്തി മത്സ്യത്തൊഴിലാളികൾ തീരത്തേക്ക് തിരിച്ചെത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ആനക്കുട്ടിയെ സുരക്ഷിതമായി വെള്ളത്തിൽ നിന്ന് തോണിയിലേക്ക് കയറ്റി കരയിലെത്തിച്ച ശേഷം ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ഇവർ സ്ഥലത്തെത്തി ആനക്കുട്ടിയെ തള്ളയാനയുടെ അടുത്തേക്ക് സുരക്ഷിതമായി തിരികെ എത്തിച്ചു.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home