ad
Deshabhimani

ധൂർത്തിൽ മുങ്ങി സതീശൻ മന്ത്രിസഭ

helicopter.
വെബ് ഡെസ്ക്

Published on Sep 22, 2026, 12:22 PM | 3 min read

സർ‌വ്വത്ര ധൂർ‌ത്തും അധികാര ദുർ‌വിനിയോ​ഗവും മുഖമുദ്രയാക്കിയ ഒരു സർക്കാർ. വി ഡി സതീശൻ സർക്കാരിനെ ഒറ്റവാക്കിൽ ഇങ്ങനെ വിലയിരുത്താം. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി കേന്ദ്രം ഭരിക്കുന്ന ബിജെപി ക്ക് അനുകൂലമായി നിലപാടുകൾ സ്വീകരിക്കാൻ ഒരു മടിയും കാണിക്കാത്ത മുഖ്യമന്ത്രി നയിക്കുന്ന സർക്കാർ


ആഢംബര യാത്രകൾ സ്ഥിരം പരിപാടിയാക്കുകയും എന്നാൽ‌ അതിനെ കുറിച്ച് ചോദ്യങ്ങളുയരുമ്പോൾ കള്ളങ്ങള്‍ വിളിച്ചുപറയുകയും ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയുണ്ടായില്ല. അങ്ങനെ, അദ്ദേഹം നടത്തിയ ഹെലിക്കോപ്റ്റർ യാത്രയും വിമാനയാത്രയും വിവാദത്തിലായപ്പോഴും നുണകൾ പലത് പറഞ്ഞ് അതിനെയെല്ലാം പ്രതിരോധിക്കാനായിരുന്നു വിഡി സതീശന്‍റെ ശ്രമം.


എൽഡിഎഫ് സർക്കാർ അധികാരത്തിൽ‌ നിന്നും ഒഴിഞ്ഞവേളയിൽ ഖജനാവ് കാലിയാക്കിയെന്നും ഒരു രൂപ പോലും ഉപയോ​ഗിക്കാനായി ഉണ്ടായിരുന്നില്ലെന്നുമായിരുന്നു സതീശൻ മന്ത്രിസഭയുടെ പ്രധാന ആരോപണം. എന്നാൽ യഥാർഥ വസ്തുകൾ ഇതല്ലായിരുന്നു. ഇടത് സർക്കാർ കൊണ്ടുന്ന വികസന പദ്ധികളെയാകെ ഇല്ലാതെയാക്കാനായി, ഖജനാവിൽ കാശില്ല എന്ന പ്രഖ്യാപനം നടത്തുകായിരുന്നു യുഡിഎഫ് . കഴിഞ്ഞ പത്ത് വർഷത്തെ വിവിധ പദ്ധതികൾക്ക് ചരമക്കുറിപ്പ് എഴുതുന്നതിന് തുടക്കമിട്ടത് ഇവിടെ നിന്നായിരുന്നു. എന്നാൽ പിന്നീട് നിയമസഭയിൽ മുഖ്യമന്ത്രി തന്നെ യഥാർഥ വസ്തുത വെളിപ്പെടുത്തുകയും ചെയ്തു


എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഖജനാവിൽ പൂച്ചപെറ്റുകിടക്കുകയാണെന്നായിരുന്നു സതീശന്റെ പരിഹാസം. എന്നാൽ 2025–-26 സാമ്പത്തിക വർഷം മാർച്ചിൽ 6,322 കോടി രൂപ ഖജനാവിൽ മിച്ചമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിനിയമസഭയിൽ വെച്ച ധവളപത്രം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ചെലവുചുരുക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ ആദ്യദിനം തന്നെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ 3.96 കോടി രൂപ അനുവദിച്ചതും കേരളം കണ്ടു


അങ്ങനെ ധൂർത്തിന് തുടക്കമായി, മുഖ്യമന്ത്രി മലപ്പുറത്തേക്ക് തിങ്കളാഴ്ച യാത്ര ചെയ്ത ചാർട്ടേഡ് വിമാനത്തിന് ഏകദേശ നിരക്ക് മണിക്കൂറിന് 7.50 ലക്ഷം രൂപയാണെന്നാണിപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. വിമാനത്തിന്റെ മാത്രം ചാർജ് 5.66 ലക്ഷമാണ്. പൊസിഷനിങ്ങ്, ഗ്രൗണ്ട് ഹാന്റ്ലിങ്, നികുതികൾ തുടങ്ങിയവ കൂടി ചേരുമ്പോൾ ഒന്നര മുതൽ രണ്ട് ലക്ഷം വരെ കൂടുതൽ ചെലവാകും.


ദുരൂഹത നിലനിർത്തിയാണ് മുഖ്യമന്ത്രിയുടെ സ്‌പോൺസേർഡ്‌ ചാർട്ടേഡ്‌ വിമാന യാത്ര. മലപ്പുറത്ത്‌ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തെ സന്ദർശിക്കാനായിരുന്നു തിങ്കളാഴ്ചത്തെ യാത്ര. ഒ‍ൗദ്യോഗികാവശ്യത്തിന്‌ സർക്കാർ ചെലവിൽ പോകാമെന്നിരിക്കെ സ്വകാര്യവ്യക്തിയുടെ ചെലവിൽ എന്തിനാണ്‌ യാത്രയെന്ന ചോദ്യമുയരുന്നു. മുമ്പ് മംഗളൂരുവിലേയ്‌ക്കും കുടകിലേയ്‌ക്കും ചാർട്ടേഡ്‌ വിമാനത്തിലും ഹെലികോപ്‌റ്ററിലും വി ഡി സതീശൻ നടത്തിയ യാത്രകൾ വിവാദമായിരുന്നു.


മന്ത്രിമാർ സ്വകാര്യവ്യക്തികളുടെ സ്‌പോൺസർഷിപ്പിൽ വിദേശത്തേക്ക്‌ പോകുന്നതിനിടയിലാണ്‌ കേരളത്തിൽ മുഖ്യമന്ത്രിയുടെ ചാർട്ടേഡ്‌ വിമാന യാത്ര. ബംഗളൂരുവിൽനിന്ന്‌ വന്ന ചാർട്ടേഡ്‌ വിമാനത്തിൽ, തിരുവനന്തപുരത്ത് നിന്ന്‌ തിങ്കൾ ഉച്ചയ്ക്കാണ് കരിപ്പൂരിലേക്ക്‌ പോയത്‌. അവിടെനിന്ന്‌ റോഡുമാർഗം പൂക്കോട്ടുപാടത്തേക്കും. യാത്ര വിവാദമായതോടെ ചെലവ് സർക്കാരല്ല നൽകുന്നതെന്നും സ്‌പോൺസർഷിപ്പാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. സ്‌പോൺസർ ആരെന്ന്‌ വ്യക്തമാക്കിയില്ല.


തെരഞ്ഞെടുപ്പ്‌ ഫലം വരുന്നതിന്‌ തൊട്ടുമുൻപായിരുന്നു സതീശന്റെ മംഗളുരൂവിലേക്കുള്ള യാത്ര. ശബരിമല സ്വർണക്കടത്ത്‌ കേസിൽ ഉൾപ്പെട്ട സ്‌മാർട്‌ ക്രിയേഷൻസിന്റെ പ്രമുഖനും ഒപ്പമുണ്ടായി. എൻഡിഎ നേതാക്കളുമായി അന്ന് മംഗളുരൂവിൽ ചർച്ചയും നടത്തി. അദാനി കമ്പനിയുടെ പ്രമുഖനും ചർച്ചയിലുണ്ടായിരുന്നു. കോൺഗ്രസ്‌ നേതാവിന്റെ മകന്റെ വിവാഹത്തിനാണ്‌ കുടകിലേക്ക്‌ ഹെലികോപ്‌റ്ററിൽ പോയത്‌. വിവാദമായപ്പോൾ കോൺഗ്രസ്‌ നേതാവ്‌ അയച്ചതെന്നായി മറുപടി. നേരത്തേ സർക്കാരിന്റെ വാടക ഹെലികോപ്‌റ്ററിൽ ഭാര്യാപിതാവിനെ കാണാൻ പോയപ്പോൾ നിക്ഷേപകരെ കാണാനാണ്‌ പോയതെന്ന്‌ സതീശൻ നുണ പറഞ്ഞിരുന്നു.



ഇങ്ങനെ ധൂർ‌ത്തിന്റെയും അഴിമതിയുടേയും ഒന്നാമത് മാതൃകായി സംസ്ഥാന മുഖ്യമന്ത്രി തന്നെ മാറുമ്പോൾ ഞങ്ങൾ‌ക്കുമാകാം എന്ന മനോഭാവത്തോടെ മറ്റ് മന്ത്രിമാരും അധികാരം ദുർവിനിയോ​ഗം ചെയ്യുന്നു. മന്ത്രി കെ എം ഷാജിയായിരുന്നു അടുത്തിടെ വിവാദത്തിലായ മറ്റൊരാൾ. നാടിനെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ടതുള്ളപ്പോൾ മാധ്യമങ്ങൾ ഇതിന്റെ ഒക്കെ പുറകെ ആണോ പോകേണ്ടത് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഇപ്പോൾ 'ഫേമസ്' ആയ റേഞ്ച് റോവർ താൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല. ഒരധികാരസ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരുപാട് തവണ താൻ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ആർക്കൈവിൽ നോക്കിയാൽ അത് കണാം, എന്നുമാണ് കെ എം ഷാജി ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചത്.


എന്നാൽ, ദിവസം ഓരോന്ന് കഴിഞ്ഞപ്പോൾ വിവാദം പതിയെ കത്തിത്തുടങ്ങി. സ്വകാര്യ വ്യക്തിയുടെ വാഹനം ഔദ്യോ​ഗിക വാഹനമായി ഉപയോ​ഗിച്ചതിൽ‌ നിന്നുണ്ടായ ഭരണഘടനാ വീഴ്ച ഒരു വശത്ത് വിവാദമായപ്പോൾ, ഉപകാരസ്മരണയ്ക്ക് ഒരു വ്യവസായി ഷാജിക്ക് സമ്മാനിച്ചതാണ് വാഹനം എന്ന വാർത്തയും അതിന്റെ ആധികാരിക വിവരവും പുറത്തുവന്നതോടെ തടിതപ്പാൻ‌ മന്ത്രിക്ക് വേറെ വഴികളില്ലാതാവുകയായിരുന്നു. മൂന്നര കോടിയുടെ റേഞ്ച് റോവർ വാഹനം സമ്മാനമായി ലഭിക്കുകയായിരുന്നു ഷാജിക്ക്. ഇതിന് പകരം സിഎച് മുഹമ്മദ് കോയ മെമ്മോറിയൽ എച്എസ്സിലെ കമ്മറ്റിയിൽ അം​ഗമാകണം എന്നായിരുന്നു ആവശ്യം. വിദ്യാഭ്യാസ ഉപവകുപ്പ് അത് സാധിച്ചുകൊടുക്കുകയും ചെയ്തു. യുഡിഎഫ് ഭരണത്തിൽ‌ ധൂർ‌ത്തും അഴിമതിയും ഒരുപോല എന്നായി.


സംസ്ഥാനം മഴക്കെടുതിയിൽ രൂക്ഷ പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രിപൊന്നാനിയിൽ മുസ്ലീം ലീഗ് നേതാവിൻറെ വിരുന്നിൽ പങ്കെടുത്തതായിരുന്നു മറ്റൊ വിമർശനം. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിൽ വിഡി സതീശൻ ഉച്ചഭക്ഷണത്തിനെത്തിയതും സൽക്കാരത്തിൻറെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വലിയ വിമർശനം ഉയരുന്നത്.


അന്ന്: മുഖ്യമന്ത്രി മുൻ നിശ്ചയിച്ച പരിപാടികളെല്ലാം ക്യാൻസൽ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേരിട്ട് നേതൃത്വം നൽകുന്നു. മന്ത്രിമാരോട് അവർക്ക് ചുമതലയുള്ള ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിർദ്ദേശം നൽകി. ഇന്ന് : ആ ലെഗ് പീസ് ഇങ്ങെടുക്ക്' എന്നാണ് സ്ഥിതിയെന്ന് സിപിഐ എം നേതാവും മുൻ എംഎൽഎയുമായ വികെ പ്രശാന്ത് വി ഡി സതീശനെ പരിഹസിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home