തിരുവനന്തപുരം കാട്ടായിക്കോണത്ത് തെരുവുനായ ആക്രമണം; പത്തിലേറെ പേർക്ക് പരിക്ക്

തെരുവുനായ അക്രമത്തിൽ പരിക്കേറ്റവരെ നഗരസഭാ പ്രതിപക്ഷ നേതാവ് എസ് പി ദീപക് സന്ദർശിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം. കാട്ടായിക്കോണം നരിക്കൽ പത്തിലധികം പേരെയാണ് തെരുവുനായ ആക്രമിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. മൂന്നുപേർ മെഡിക്കൽ കോളേജിലും ഒരാൾ പാങ്ങപ്പാറ ഹെൽത്ത് സെന്ററിലും ബാക്കിയുള്ളവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
രാവിലെ 7നും 10നും ഇടയിലാണ് പത്ത് പേർക്ക് തെരുവുനായ കടിച്ചത്. അതിഥി തൊഴിലാളികളും വഴി യാത്രികരും വീട്ടിലെ വളർത്തു മൃഗങ്ങളുമാണ് തെരുവുനായ ആക്രമണത്തിനിരയായത്. സംഭവം അറിഞ്ഞ നാട്ടുകാർ നഗരസഭാ ജീവനക്കാരെ അറിയിച്ചെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്. നാട്ടുകാരുടെ സഹായത്തോടെ തെരുവുനായ പിടികൂടി.
അഥിതി തൊഴിലാളിയായ ഗോകുൽ കൃഷ്ണ മണ്ഡലിന് മുഖത്താണ് പരിക്കേറ്റത്. നരിക്കൽ സ്വദേശിയായ 69കാരി എമിലറ്റിനും തെരുവുനായ ആക്രമണത്തിൽ സാരമായ പരിക്കേറ്റു. ആക്രമണത്തിനിരയായ 5 പേർ ഇതുവരെ ആശുപത്രികളിൽ ചികിത്സ തേടാതെ ക്യാമ്പിൽ തുടരുന്നതായണ് വിവരം.
സംഭവം നടന്നിട്ട് ഇതുവരെ പൊലീസ് തിരിഞ്ഞു നോക്കില്ല എന്നും പരാതിയുയർന്നിട്ടുണ്ട്.
തെരുവുനായ അക്രമത്തിൽ പരിക്കേറ്റവരെ നഗരസഭാ പ്രതിപക്ഷ നേതാവ് എസ് പി ദീപക്, കൗൺസിലർ സിന്ധു ശശി തുടങ്ങിയവർ സന്ദർശിച്ചു.









0 comments