print edition നിധിൻരാജിന്റെ മരണം ; റിമാൻഡിലുള്ള ഡോ. റാമിനെ കോടതിയിൽ ഹാജരാക്കണം

തലശേരി : അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിധിൻരാജ് ജീവനൊടുക്കിയ കേസിൽ റിമാൻഡിലായ മുഖ്യ പ്രതി ഡോ. എം കെ റാമിനെ 27ന് തലശേരി എസ്‌സി–എസ്‌ടി പ്രത്യേക കോടതിയിൽ ഹാജരാക്കാൻ ജഡ്‌ജി എം മനോജ് പ്രൊഡക്‌ഷൻ വാറന്റ് പുറപ്പെടുവിച്ചു.
അന്വേഷകസംഘത്തിന്റെ ഹർജി പരിഗണിച്ച്, കണ്ണൂർ സബ് ജയിൽ സൂപ്രണ്ടിനാണ് പ്രതിയെ ഹാജരാക്കാനുള്ള പ്രൊഡക്‌ഷൻ വാറന്റ് കൈമാറുക. കോടതിയിൽ ഹാജരാക്കുന്ന ദിവസം, പൊലീസ് കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്ന് പ്രോസിക്യൂട്ടർ കെ അജിത്‌കുമാർ പറഞ്ഞു. വ്യാഴാഴ്‌ച ഉച്ചയോടെയാണ് ഡോ. റാം കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ കുടുംബത്തോടൊപ്പമെത്തി കീഴടങ്ങിയത്. രാത്രി അറസ്‌റ്റ് രേഖപ്പെടുത്തി ജഡ്‌ജിയുടെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഡോ. റാമിനെ രക്ഷപ്പെടുത്താൻ പൊലീസ് ഒത്തുകളിച്ചതിനെ ഹൈക്കോടതിയും എസ്‌സി– എസ്‌ടി പ്രത്യേക കോടതിയും വിമർശിച്ചിരുന്നു.










0 comments