ad
Deshabhimani

"യുപിഐ പേയ്മെന്റിന് പണം ഈടാക്കുന്നത് ശരിയല്ല"; ഉയരുന്ന ആശങ്കകളും വസ്തുതകളും

വെബ് ഡെസ്ക്

Published on Aug 10, 2026, 06:58 PM | 1 min read

യുപിഐ പണമിടപാടുകൾക്ക്‌ സേവനനിരക്ക്‌ ഇ‍ൗടാക്കിത്തുടങ്ങുമെന്ന്‌ കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിരുന്നു. നിശ്ചിത പരിധിക്ക്‌ മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക്‌ നിരക്ക്‌ ഇ‍ൗടാക്കുമെന്ന്‌ ധന മന്ത്രാലയം അറിയിച്ചു. നിലവിൽ ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാർഡ്‌ ഇടപാടുകൾക്ക്‌ ഇ‍ൗടാക്കുന്ന നിരക്കിനേക്കാൾ കുറഞ്ഞതായിരിക്കും യുപിഐ സേവന നിരക്കെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഡിജിറ്റൽ പണമിടപാട്‌ മേഖലയിലും ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാർഡ്‌ മേഖലയിലും ആധിപത്യമുള്ള വിദേശ കുത്തക കമ്പനികളെ സഹായിക്കുന്നതിനാണ്‌ സർക്കാരിന്റെ പുതിയ നിയമനിർമാണമെന്ന വിമർശനം നിലനിൽക്കെയാണ്‌ ധനമന്ത്രാലയം സേവനനിരക്കിനെ ന്യായീകരിച്ച്‌ രംഗത്തുവന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home