ad
Deshabhimani

എംഡിഎംഎ പണമിടപാട് കേസിൽ ജാമ്യം തേടി നീഷ്മ; നാളെ പരി​ഗണിക്കും

mdma case teacher.jpg

നീഷ്മ, കീർത്തന, കാവ്യ

വെബ് ഡെസ്ക്

Published on Aug 10, 2026, 06:21 PM | 1 min read

വടകര: എംഡിഎംഎ പണമിടപാട് കേസിൽ റിമാൻഡിലുള്ള പേരാമ്പ്ര ബിആർസിയിലെ ട്രെയ്‌നർ ആവള കുട്ടോത്ത് സ്വദേശിനി നീഷ്മയുടെ ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും. കേസിലെ മുഴുവൻ പ്രതികളും ജാമ്യാപേക്ഷ നൽകിയിരുന്നു. നിലവിൽ മൂന്ന് അധ്യാപികമാർ അടക്കം അഞ്ച്‌ പേരാണ് റിമാൻഡിലുള്ളത്. ഇവരെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാവുകയാണ്.


ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിൽവിട്ട രണ്ടാം പ്രതി കീർത്തനയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കീർത്തന നൽകിയ മൊഴിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ രണ്ട് പേരിൽ നിന്നും ചോദിച്ചറിയുന്നതിലൂടെ എംഡിഎംഎ കേസന്വേഷണം കൂടുതൽ മുന്നോട്ട് കൊണ്ടു പോകാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.


പ്രതികളായ കാവ്യയും കീർത്തനയും നീഷ്മയും ഉറ്റ സുഹൃത്തുക്കളാണ്. നീഷ്‌മയുടെ വീട്ടിൽ പലതവണയായി മൂന്നുപേരെയും ഒരുമിച്ച് കണ്ടതായി നാട്ടുകാരും പറയുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ അക്കൗണ്ടിലൂടെ ഇടപാടായി നടന്നിട്ടുള്ളത്. പണം ലഭിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. കേസിലെ മറ്റ്‌ പ്രതികൾ സംസ്ഥാനത്തിന്‌ പുറത്താണെന്ന സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിന്‌ പുറത്തേക്കും വ്യാപിപ്പിച്ചിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home