അല്ലു അർജുന്റെ AAA സിനിമാസ് ഇനി വിശാഖപട്ടണത്തും

വിനോദ വ്യവസായരംഗത്തേക്ക് ചുവടുവച്ച് തെലുങ്ക് താരം അല്ലു അർജുൻ. AAA സിനിമാസിന്റെ ഏറ്റവും പുതിയ മൾട്ടിപ്ലക്സ് തിയേറ്റർ വിശാഖപട്ടണത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായി അവതരിപ്പിക്കുന്ന 'LED Projection Q-Luxon Screen' തിയറ്ററിന്റെ പ്രധാന ആകർഷണമാണ്. 70 അടി നീളവും 30 അടി വീതിയുമുള്ള സ്‌ക്രീൻ ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ LED സ്‌ക്രീൻ കൂടിയാണ്. റീക്ലൈനർ ടിക്കറ്റ് ഉടമകൾക്കായി പ്രത്യേകം സജ്ജമാക്കിയ പ്രീമിയം ലോഞ്ചായ ഐക്കൺ സ്റ്റാർ ലോഞ്ച്, വിഐപികൾക്കായി പ്രത്യേക പ്രവേശന കവാടവും വിഐപി സീറ്റിംഗും, പ്രീമിയം സീറ്റിംഗ് എന്നിവ തിയറ്ററിന്റെ പ്രത്യേകതകളാണ്. പ്രേക്ഷകർക്ക് മികച്ച സിനിമാനുഭവം സമ്മാനിക്കുക എന്ന അല്ലു അർജുൻറെ കാഴ്ചപ്പാടാണ് AAA സിനിമാസിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് നടന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.









0 comments