ad
Deshabhimani

ഇ–സിഗരറ്റ് ദ്രാവകങ്ങൾക്ക്‌ നികുതിയുമായി യുഎഇ

UAE e-cigarette tax
വെബ് ഡെസ്ക്

Published on Aug 10, 2026, 06:52 PM | 1 min read

ദുബായ് : ഇലക്‌ട്രോണിക് സിഗററ്റുകളിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങൾക്ക് (ഇ-ലിക്വിഡ്) എക്സൈസ്‌ നികുതി നിശ്ചയിച്ച് യുഎഇ ധനമന്ത്രാലയം. പുതിയ തീരുമാനം സെപ്തംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇ-സിഗരറ്റ് ഉപകരണങ്ങളിലും അനുബന്ധ ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ദ്രാവകങ്ങൾക്ക് മില്ലിലിറ്ററിന് കുറഞ്ഞത് ഒരുദിർഹം എന്ന നിരക്കിലാണ് നികുതി കണക്കാക്കുക. ​വിപണി മാറ്റത്തിനനുസരിച്ച് എക്സൈസ് ഉൽപ്പന്നങ്ങളുടെ നിയന്ത്രണം ശക്തമാക്കാനും പുകയില, ഇലക്ട്രോണിക് പുകവലി ഉൽപ്പന്നങ്ങൾ എന്നിവയിൽ ഏകീകൃത മാനദണ്ഡം ഉറപ്പാക്കാനും തീരുമാനം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.


​സിഗരറ്റ്, ഹുക്ക പുകയില, ഉപയോഗത്തിന് തയ്യാറായ പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക്‌ നിലവിലുള്ള കുറഞ്ഞ എക്സൈസ് വിലയിൽ മാറ്റമുണ്ടാകില്ല. ഇവയ്ക്ക്‌ ബാധകമായ നിലവിലെ നിരക്കുകൾ തുടരും. യുഎഇയിൽ എക്സൈസ് നികുതി പരിധിയിൽ വരുന്ന എല്ലാ പുകയില ഉൽപ്പന്നങ്ങൾക്കും 100 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുന്നത്. പുതിയ തീരുമാനം നികുതി നിരക്കിൽ മാറ്റം വരുത്തുന്നതല്ല. ഇ– ലിക്വിഡുകളുടെ നികുതി കണക്കാക്കാനുള്ള കുറഞ്ഞ വില പരിധി മാത്രമാണ് പുതുക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home