ad
Deshabhimani

print edition നിതിൻ രാജിന്റെ മരണം; നിയമപോരാട്ടത്തിൽ സിപിഐ എം ഒപ്പമുണ്ട്: എ എ റഹിം

Nithin raj mv govidan.jpg

നിധിൻരാജിന്റെ അച്ഛൻ രാജനെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ആശ്വസിപ്പിക്കുന്നു. ജില്ലാ ആക്ടിങ്‌ സെക്രട്ടറി എ എ റഹിം, ജി സ്റ്റീഫൻ എന്നിവർ സമീപം

avatar
സി കെ ദിനേശ്‌

Published on Apr 13, 2026, 12:02 AM | 1 min read

തിരുവനന്തപുരം : നിധിൻരാജിന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടത്തിൽ സിപിഐ എം ഒപ്പമുണ്ടാകുമെന്ന് സിപിഐ എം ജില്ലാ ആക്ടിങ്‌ സെക്രട്ടറി എ എ റഹിം. സാമ്പത്തിക ബുദ്ധിമുട്ടുകളിലും മകനെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കാനാണ്‌ കുടുംബം ശ്രമിച്ചത്. ആ രീതിയിൽത്തന്നെ നിധിനും മുന്നേറിയിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകനായിരുന്ന നിധിൻ സമൂഹത്തിലും നല്ലരീതിയിൽ ഇടപെട്ട വ്യക്തിയാണ്.


കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനെ മനുഷ്യനായി കാണാതെ ജാതിബോധത്തിന്റെ അടിസ്ഥാനത്തിൽ കാണുന്നവർ ഇപ്പോഴുമുണ്ട് എന്നതിന്റെ തെളിവാണ് നിധിന്റെ മരണം.ജാതിവിവേചനം പ്രകടിപ്പിക്കുന്നതും കൊണ്ടുനടക്കുന്നതും ശരിയല്ല. കേരളത്തിന്റെ ‌പുരോഗമന സ്വഭാവം നിലനിർത്താനും മെച്ചപ്പെടുത്താനും ആവശ്യമായ രാഷ്ട്രീയ ഇടപെടലുകൾ വേണ്ടിവരും. ജാതിബോധങ്ങൾക്ക് എതിരെയുള്ള പോരാട്ടമാണ് സമൂഹത്തിൽ വേണ്ടതെന്നും എ എ റഹിം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home